ഇന്ത്യന്‍ വംശജനായ റിപബ്‌ളിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി ഇലോണ്‍ മസ്‌കിനെക്കുറിച്ച് പറഞ്ഞത് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് ജയിച്ചാല്‍, ഇലോണ്‍ മസ്‌കിനെ തന്റെ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവാക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് രാമസ്വാമി പറഞ്ഞത്.
ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനെ അടുത്തറിയാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും മസ്‌ക് തന്റെ രസകരനായ ഉപദേശകനാകുമെന്നാണ് വിചാരിക്കുന്നതെന്നും അദ്ദേഹം പങ്കുവെച്ചു.
ഇലോണ്‍ മസ്‌ക്ും ഇതിന് മുമ്പ്, അതായത് ഈ മാസം ആദ്യം, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയെ ഏറെ പ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥി എന്ന് വിശേഷിപ്പിച്ചിരുന്നു. 38 കാരനായ വിവേക് രാമസ്വാമി ഒരു ടെക്ക് സംരംഭകനാണ്. മസ്‌ക്കിന്റെ രാഷ്ട്രീയനിലപാടുകള്‍ യുഎസില്‍ ആകാംക്ഷയോടെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

