റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 27% വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ഫാഷന്‍, ലൈഫ്സ്റ്റൈല്‍, ഗ്രോസറി, ഇ-കൊമേഴ്സ് എന്നിവയില്‍ നിന്നുള്ള വര്‍ദ്ധിച്ച വരുമാനത്തിനൊപ്പം എണ്ണ, വാതക മേഖലയിലെ മെച്ചപ്പെട്ട വരുമാനമാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായത്.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജൂലൈ-സെപ്റ്റംബറില്‍ അറ്റാദായം 17,394 കോടി രൂപയും ഒരു ഷെയറൊന്നിന് 25.71 രൂപയുമാണ്. ഒരു വര്‍ഷം മുമ്പ് നേടിയ 13,656 കോടി രൂപയേക്കാള്‍ (ഷെയര്‍ ഒന്നിന് 19.92 രൂപ) 27.3 ശതമാനം കൂടുതലാണ്.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.34 ലക്ഷം കോടി രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.
‘എല്ലാ ബിസിനസ് വിഭാഗങ്ങളില്‍ നിന്നുമുള്ള ശക്തമായ പ്രവര്‍ത്തനപരവും സാമ്പത്തികവുമായ സംഭാവന റിലയന്‍സിനെ മറ്റൊരു പാദത്തില്‍ ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചു’, എന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി പറഞ്ഞു.

