ഐഎംഎഫ് ബെയ്ല്‍ ഔട്ട് പദ്ധതി നിലനിര്‍ത്താന്‍ വേണ്ടി പാക്കിസ്താന്‍ ചൈനയുടെയും സൗദി അറേബ്യയുടെയും സഹായം തേടുന്നു. പാക്കിസ്താനില്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ വേണ്ടിയാണ് ഐഎംഎഫ് ബെയ്ല്‍ ഔട്ട് പദ്ധതി നിലനിര്‍ത്തേണ്ട ആവശ്യം.
ഇതിനായാണ് 11 ബില്യണ്‍ യു എസ് ഡോളറിന്റെ സാമ്പത്തിക സഹായം ചൈനയോടും സൗദി അറേബ്യയോടും പാക്കിസ്താന്‍ ആവശ്യപ്പെടുന്നത്. ചില്ലറ വില്‍പന, കാര്‍ഷിക, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ കൂടുതല്‍ നികുതിവല വ്യാപിപ്പിക്കുന്നതിനിടയിലാണ് ഈ സംഭവം. കൂടാതെ അനധികൃത കറന്‍സി നടപടികള്‍ക്കെതിരെ കര്‍ശനമായ ഇടപെടലും നടന്നു വരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് പാക്കിസ്ഥാനിപ്പോള്‍. കാര്യമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ജനസംഖ്യയുടെ വലിയൊരു ശതമാനവും ദാരിദ്ര്യത്തില്‍ കഴിയേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

