തായ്ലന്‍ഡ് സന്ദര്‍ശിക്കാനിരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അടുത്ത മാസം മുതല്‍ 2024 മെയ് വരെ ഇന്ത്യയില്‍ നിന്നും എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിസ ഒഴിവാക്കാന്‍ തായ്‌ലന്‍ഡ് തീരുമാനിച്ചു. രാജ്യത്ത് വിനോദസഞ്ചാരത്തിന് കൂടുതല്‍ പ്രോല്‍സാഹനം നല്‍കാനാണ് തീരുമാനം. 30 ദിവസം തായ്ലന്‍ഡില്‍ വിസയില്ലാതെ തങ്ങാനാണ് അനുമതി.
സെപ്തംബര്‍ ആദ്യവാരം തായ്‌ലന്‍ഡ് ചൈനീസ് ടൂറിസ്റ്റുകള്‍ക്ക് വിസ ഒഴിവാക്കിയിരുന്നു. ടൂറിസം തായ്ലന്‍ഡിന്റെ മുഖ്യ വരുമാനങ്ങളിലൊന്നാണ്. 2023 ജനുവരി മുതല്‍ ഒക്ടോബര്‍ 29 വരെ തായ്‌ലന്‍ഡിലേക്ക് 22 ദശലക്ഷം സന്ദര്‍ശകര്‍ എത്തി. ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 25.67 ബില്യണ്‍ ഡോളര്‍ രാജ്യത്തിന് ഇതിലൂടെ വരുമാനം ലഭിച്ചു.
മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം തായ്ലന്‍ഡില്‍ ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. ഏകദേശം 1.2 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇതുവരെ ഇന്ത്യയില്‍ നിന്ന് എത്തിയത്.
ഇന്ത്യക്കാര്‍ക്ക് വിസരഹിതമായി പ്രവേശനം അനുവദിക്കുന്ന എട്ടാമത്തെ രാജ്യമാണ് തായ്ലന്‍ഡ്. ശ്രീലങ്ക, കസഖ്സ്ഥാന്‍, മൗറീഷ്യസ്, ജമൈക്ക, ഭൂട്ടാന്‍, നേപ്പാള്‍, ഖത്തര്‍ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്.
ശ്രീലങ്ക, കസഖ്സ്ഥാന്‍, മൗറീഷ്യസ്, ജമൈക്ക, ഭൂട്ടാന്‍, നേപ്പാള്‍, ഖത്തര്‍ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്

