വീട് ഒരു സ്വപ്‌നമാണ്. മഴ നനയാതെയും വെടിലും മഞ്ഞു കൊള്ളാതെയും കയറിക്കിടക്കാന്‍ ഒരു കൂര എന്ന കണ്‍സപ്റ്റ് എന്നേ പോയിരിക്കുന്നു. ഇത് സ്വപ്‌ന ഭവനങ്ങളുടെ കാലമാണ്. വീടിനു വേണ്ടി എത്ര പണം ചെലവാക്കാനും ഇന്ന് ആളുകള്‍ തയാറാണ്.
അഭിരുചിക്കൊത്തുള്ള ഭവനം പണികഴിപ്പിക്കാനോ വാങ്ങാനോ പണം തികയണമെന്നില്ല. അപ്പോള്‍ ആശ്രയം ഭവന വായ്പകളാണ്. ഭവന വായ്പകള്‍ക്ക് ഇന്ന് ഓപ്ഷനുകളും അനേകമാണ്. ബാങ്കുകളും എന്‍ബിഎഫ്‌സികളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും ഈ രംഗത്ത് മല്‍സരിക്കുന്നു.
ഭവന വായ്പയുടെ വഴി | |||
---|---|---|---|
പൊതുമേഖലാ ബാങ്കുകള്‍: 36% | |||
സ്വകാര്യ മേഖലാ ബാങ്കുകള്‍: 29% | |||
സ്വകാര്യ പണമിടപാടുകാര്‍: 2% |
എങ്കിലും ഭൂരിഭാഗം ആളുകളും മുന്‍ഗണന നല്‍കുന്നത് ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്കാണ്. 2022 ല്‍ ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്തവരില്‍ 36% പേര്‍ വായ്പക്കായി പൊതുമേഖലാ ബാങ്കുകളെയാണ് ആശ്രയിച്ചത്. 29% ആളുകള് ഭവന വായ്പകള്‍ക്കായി സ്വകാര്യ മേഖല ബാങ്കുകളെ ആശ്രയിച്ചു. സേവിംഗ്‌സുപയോഗിച്ച് വീട് സ്വന്തമാക്കിയവര്‍ 33% ആളുകളാണ്. സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് വായ്പ എടുത്തത് 2% ആളുകള്‍.
ഹോം ലോണ്‍ പ്രൊഡക്റ്റുകളുടെ വിശാലമായ ശ്രേണിയും ബാങ്കുകള്‍ക്ക് സ്വന്തമാണ്
കുറഞ്ഞ പലിശ നിരക്ക്, തുടക്കത്തില്‍ അടയ്‌ക്കേണ്ട തുകയിലെ കുറവ്, ഫ്‌ളെക്‌സിബിളായ റീപേമെന്റ് സംവിധാനം എന്നിവയാണ് ബാങ്കുകളിലെ ഭവന വായ്പകളുടെ ആകര്‍ഷണം. ഹോം ലോണ്‍ പ്രൊഡക്റ്റുകളുടെ വിശാലമായ ശ്രേണിയും ബാങ്കുകള്‍ക്ക് സ്വന്തമാണ്. എന്‍ബിഎഫ്‌സികളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും ഇത്ര വൈവിധ്യം ലഭ്യമാവില്ല.
ബാങ്കുകളുമായി മെച്ചപ്പെട്ട ബന്ധം സാധ്യമാണെന്നതാണ് മറ്റൊരു ഗുണം. ആവശ്യമെങ്കില്‍ വായ്പ ടോപ് അപ്പ് ചെയ്യുന്നതിനും തിരിച്ചടവില്‍ ചില ഇളവുകള്‍ നേടിയെടുക്കുന്നതിനുമൊക്കെ പ്രാദേശിയ ബ്രാഞ്ചുകളുമായി മികച്ച ബന്ധം സൂക്ഷിക്കുന്നതിലൂടെ സാധിക്കും.

The Profit is a multi-media business news outlet.
