ബിസിനസ് ടൈക്കൂണായ ആനന്ദ് മഹീന്ദ്ര ഇപ്പോള്‍ പുതിയൊരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര സ്പാനിഷ് ഭാഷയില്‍ പ്രാവീണ്യം നേടാനുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
എന്റെ മരുമകനും പേരക്കുട്ടിയും സ്പാനിഷ് സംസാരിക്കുന്നവരായതിനാലാണ് ഞാന്‍ ഈ ഭാഷ പഠിക്കാനായി കഠിനപ്രയത്നം നടത്തുന്നത്-ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഡ്യുവോ ലിംഗോ എന്ന ലാംഗ്വേജ് ട്രാന്‍സ്ലേഷന്‍ ആന്റ് ലേണിംഗ് ആപ്പിന്റെ സഹായത്തോടെയാണ് ബില്യണയറായ ആനന്ദ് സ്പാനിഷ് പഠിക്കുന്നത്. ഈ ആപ്പിലൂടെയുള്ള സ്പാനിഷ് പഠനത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമില്‍ വളരെ വേഗം തന്നെ ഈ പോസ്റ്റ് വൈറലാവുകയും ചെയ്തു. സ്പാനിഷ് ഭാഷയില്‍ നൈപുണ്യം നേടിയ പലരും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
The Profit is a multi-media business news outlet.































