Connect with us

Hi, what are you looking for?

Sports

ടാറ്റ ഐപിഎല്‍ 2024 സീസണില്‍ 62 കോടിയിലധികം കാഴ്ചക്കാരെ നേടി ജിയോസിനിമ

കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ വീഡിയോ കാഴ്ചകളില്‍ 53% വളര്‍ച്ച

  • 17-ാം പതിപ്പിനായി 35,000 കോടിയിലധികം മിനിറ്റ് വീക്ഷണ സമയം

ടാറ്റ ഐപിഎല്ലിന്റെ ഔദ്യോഗിക സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോസിനിമ, ടാറ്റ ഐപിഎല്‍ 2024 സീസണില്‍ 2,600 കോടി വ്യൂസ് (വ്യൂസ്) എന്ന റെക്കോര്‍ഡ് നേട്ടത്തോടെ മറ്റൊരു വിജയകരമായ സീസണിന് തിരശ്ശീല വീഴ്ത്തി, 2023 ടാറ്റ ഐപിഎല്ലിനെ അപേക്ഷിച്ച് 53% വളര്‍ച്ച. ജിയോസിനിമയിലെ രണ്ടാം സീസണ്‍ അവസാനിച്ചപ്പോള്‍, പ്ലാറ്റ്ഫോം 35,000 കോടി മിനിറ്റിലധികം വീക്ഷണ സമയം ( watch-time) രേഖപ്പെടുത്തി.

ജിയോസിനിമയുടെ റീച്ച് 38% വര്‍ദ്ധിച്ച് ഈ സീസണില്‍ 62 കോടിയില്‍ എത്തി നിന്നു. 12 ഭാഷാ ഫീഡുകള്‍, 4K വ്യൂ, മള്‍ട്ടി-ക്യാം വ്യൂസ്, എ ആര്‍ / വി ആര്‍ വഴിയുള്ള സ്റ്റേഡിയം പോലുള്ള അനുഭവം, 360-ഡിഗ്രി കാഴ്ച എന്നിവ കണക്റ്റഡ് ടിവി പ്രേക്ഷകരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ സീസണില്‍ 60 മിനിറ്റിലധികം ചെലവഴിച്ച ശരാശരി വീക്ഷണ സമയം 75 മിനിറ്റിലേക്ക് ഉയര്‍ന്നു.

ജിയോസിനിമ 2024 സീസണില്‍ ഒന്നാം ദിവസം 11.3 കോടിയിലധികം കാഴ്ചക്കാരെ നേടി. ഇത് 2023 ലെ ഒന്നാം ദിനവുമായി താരതമ്യം ചെയ്യുമ്പോള്‍ 51% വര്‍ധനവാണ്. ഉദ്ഘാടന ദിവസം 59 കോടിയിലധികം വീഡിയോ കാഴ്ചകള്‍ രജിസ്റ്റര്‍ ചെയ്തു.

”ഇന്ത്യയില്‍ സ്പോര്‍ട്സ് ഉപയോഗിക്കുന്ന രീതി പുനര്‍നിര്‍വചിക്കുന്നത് തുടരുമെന്ന വാഗ്ദാനത്തോടെയാണ് ഞങ്ങള്‍ ടാറ്റ ഐപിഎല്‍ 2024അവസാനിപ്പിക്കുന്നത്,” വയാകോം 18 വക്താവ് പറഞ്ഞു. ”വര്‍ഷാവര്‍ഷം ഞങ്ങള്‍ കാണുന്ന വളര്‍ച്ച, കാഴ്ചക്കാരെ കേന്ദ്രീകരിച്ചുള്ള ഞങ്ങളുടെ അവതരണം വിജയിക്കുന്നുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ഞങ്ങളുടെ കാഴ്ചപ്പാട് പങ്കിട്ട ഞങ്ങളുടെ പങ്കാളികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ഓഹരി ഉടമകള്‍ക്കും നന്ദി അറിയിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.’

ഈ സീസണില്‍, ജിയോസിനിമ മുന്‍നിര ഉപഭോക്തൃ ബ്രാന്‍ഡുകളായ ഡ്രീം 11, തംസ് അപ്, പാര്‍ലെ പ്രൊഡക്ടസ്, ബ്രിട്ടാനിയ, ഡാല്‍മിയ സിമെന്റ്‌സ്, എച്ച് ഡി ഫ് സി ബാങ്ക്, എന്നിവരുടെ സപ്പോര്‍ട്ടോടെ ഒരു പുതിയ തലത്തിലേക്ക് ഓപ്പണിംഗ് മാച്ച് അവതരണം എത്തിച്ചു. ഓപ്പണിംഗ് ഗെയിം ആദ്യ ആറ് ഓവറുകള്‍ക്കുള്ളില്‍ തന്നെ പുതുതായി അവതരിപ്പിച്ച ജിയോസിനിമ ബ്രാന്‍ഡ് സ്‌പോട്ട്ലൈറ്റിന് കീഴിലുള്ള ടാറ്റ ഐപിഎല്‍ കാമ്പെയ്നുകള്‍ ആരംഭിച്ചു. സീസണിന്റെ അവസാനത്തോടെ, ജിയോസിനിമയ്ക്ക് 28 സ്‌പോണ്‍സര്‍മാരും 1400-ലധികം പരസ്യദാതാക്കളും ഉണ്ടായിരുന്നു.

മികച്ച സ്‌പോര്‍ട്‌സ് ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നതിനുള്ള ജിയോസിനിമയുടെ പ്രതിബദ്ധത ഒളിമ്പിക് ഗെയിംസ് പാരീസ് 2024-ലും തുടരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like