തെരെഞ്ഞെടുപ്പ് ഫലം വന്നതിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ സാധ്യത നഷ്ടമാകുമോ എന്ന ചിന്ത ഓഹരി വിപണിയിലും പ്രതിഫലിക്കുന്നു. പല മുന്‍നിര ഓഹരികളും കൂപ്പുകുത്തി. വിപണിയുടെ ചാഞ്ചാട്ടം ബജറ്റ് വരെ തുടരും എന്നു കരുതപ്പെടുന്നു.
വീഴ്ചകളുടെ കൂട്ടത്തില്‍ കാണപ്പെട്ട വീഴ്ചയുണ്ടായത് കൊച്ചിന് ഷിപ്പ്യാഡിനാണ്.കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരി രാവിലെ 10 ശതമാനം താണ് 1,630 രൂപയില്‍ എത്തി. രണ്ടു ദിവസം കൊണ്ട് ഓഹരി 20 ശതമാനം ഇടിഞ്ഞു. ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് എട്ടും മസഗോണ്‍ ഡോക്ക് രണ്ടും ശതമാനം താഴ്ന്നു.
സമാനമായി അദാനി ഗ്രൂപ്പ് ഓഹരികള്‍ രാവിലെ ഉയര്‍ന്നു തുടങ്ങിയെങ്കിലും പിന്നീടു വീണ്ടും താഴേക്ക് വീണു. അദാനി പവര്‍ എട്ടും അദാനി എന്റര്‍പ്രൈസസ് മൂന്നും ശതമാനം ഇടിഞ്ഞു. അടുത്തതോടെ ഉണ്ടായ വന്‍വീഴ്ചയാണ് ഇത്. രൂപ, സ്വര്‍ണം, ഡോളര്‍ രൂപ ചെറിയ നേട്ടം ഉണ്ടാക്കി എന്നതൊഴിച്ചാല്‍ ഓഹരി വിപണിയുടെ പോക്ക് അത്ര സുഖകരമല്ല.സ്വര്‍ണം ഔണ്‍സിന് 12 ഡോളര്‍ ഉയര്‍ന്ന് 2338 ഡോളര്‍ ആയി. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ താഴ്ന്ന് 53,280 രൂപയില്‍ എത്തി.

