നാലു ദിവസം നിക്ഷേപകരെ ആനന്ദത്തിലാറാടിച്ച വിപണി അഞ്ചാം ദിവസം കാത്തുവെച്ചത് കണ്ണീര്. ബോംബെ ഓഹരി വിപണി വെള്ളിയാഴ്ച 505 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 19,330 ലേക്ക് താഴ്ന്നു.
ബിഎസ്ഇ സെന്‍സെക്‌സ് 505.19 പോയിന്റ് അഥവാ 0.77 ശതമാനം ഇടിഞ്ഞ് 65,280.45 പോയിന്റില്‍ ക്ലോസ് ചെയ്തു. സൂചിക 65,175.74 നും 65,898.98 നും ഇടയിലാണ് നീങ്ങിയത്.
നിഫ്റ്റി സൂചിക 165.50 പോയിന്റ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 19,331.80 ല്‍ എത്തി
എട്ട് ദിവസത്തെ മുന്നേറ്റം അവസാനിപ്പിച്ച്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ നിഫ്റ്റി സൂചിക 165.50 പോയിന്റ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 19,331.80 ല്‍ എത്തി. നിഫ്റ്റി50 യിലെ 44 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ ആറെണ്ണം മാത്രം നേട്ടമുണ്ടാക്കി.

സെന്‍സെക്സ്
പ്രധാന സെന്‍സെക്‌സ് ഓഹരികളില്‍ പവര്‍ഗ്രിഡ് 2.76 ശതമാനം ഇടിഞ്ഞു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 2.34 ശതമാനവും എച്ച്യുഎല്‍ 2.23 ശതമാനവും എന്‍ടിപിസി 2.04 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി50 യിലെ 44 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ ആറെണ്ണം മാത്രം നേട്ടമുണ്ടാക്കി
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐടിസി, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിനാന്‍സ്, കൊട്ടക് ബാങ്ക്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. .
ബിഎസ്ഇ സെന്‍സെക്‌സ് 505.19 പോയിന്റ് അഥവാ 0.77% ഇടിഞ്ഞ് 65,280.45 പോയിന്റില്‍ ക്ലോസ് ചെയ്തു
മറുവശത്ത്, ടാറ്റ മോട്ടോഴ്‌സ് 2.94 ശതമാനവും ടൈറ്റന്‍ 1.26 ശതമാനവും ഉയര്‍ന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

സെക്റ്ററുകള്‍
ബിഎസ്ഇ മിഡ്ക്യാപ് 0.76 ശതമാനം ഇടിഞ്ഞ് 28,999.02 ലും ബിഎസ്ഇ സ്മോള്‍ക്യാപ് 0.28 ശതമാനം ഇടിഞ്ഞ് 33,129.41 ലും എത്തി.
ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഒഴികെയുള്ള എല്ലാ ബിഎസ്ഇ സെക്ടറല്‍ സൂചികകളും 1.63 ശതമാനം വരെ നഷ്ടത്തോടെയാണ് അവസാനിച്ചത്.
ബിഎസ്ഇ മിഡ്ക്യാപ് 0.76% ഇടിഞ്ഞ് 28,999.02 ലും സ്മോള്‍ക്യാപ് 0.28% ഇടിഞ്ഞ് 33,129.41 ലും എത്തി
എസ് ആന്‍ഡ് പി ബിഎസ്ഇ യൂട്ടിലിറ്റികള്‍ 1.63 ശതമാനവും ബിഎസ്ഇ പവര്‍ 1.61 ശതമാനവും ബിഎസ്ഇ റിയല്‍റ്റി 1.16 ശതമാനവും എഫ്എംസിജി 1.45 ശതമാനവും കമ്മോഡിറ്റീസ് 1.11 ശതമാനവും സാമ്പത്തിക സേവനങ്ങള്‍ 0.85 ശതമാനവും ഇന്‍ഡസ്ട്രിയല്‍സ്, ഐടി എന്നിവ 0.82 ശതമാനവും ഇടിഞ്ഞു.
അതേസമയം ബിഎസ്ഇ ഓട്ടോ സൂചിക 0.29 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.22 ശതമാനവും ഉയര്‍ന്നു.
യുഎസിലെ പലിശ നിരക്ക് വര്‍ധനയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നത് വിപണിയെ ബാധിച്ചു
കാരണം ആഗോള വിപണികള്‍
ദുര്‍ബലമായ ആഗോള വിപണികളില്‍ നിന്നുള്ള തരംഗങ്ങളാണ് ഇന്ത്യന്‍ വിപണിയെയും ലാഭമെടുക്കലിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. യുഎസ് ബോണ്ട് വരുമാനത്തിലുണ്ടായ വര്‍ദ്ധനവ് കാരണം ആഗോള ഇക്വിറ്റികള്‍ ഇടിഞ്ഞു.
ആഗോള വിപണിയില്‍ ഹോങ്കോങ്, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവ 1.7 ശതമാനം വരെ താഴ്ന്നു. യുഎസില്‍ ദൃഢമായ തൊഴില്‍ വിപണി സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനാല്‍, ഉയര്‍ന്ന പണപ്പെരുപ്പത്തെ പിടിച്ചു നിര്‍ത്താന്‍ ഫെഡ് വീണ്ടും പലിശനിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിക്കപ്പെടുമെന്ന് നിക്ഷേപകര്‍ ഭയപ്പെട്ടു. ബ്രെന്റ് ക്രൂഡ് വില 0.25 ശതമാനം ഉയര്‍ന്ന് ബാരലിന് 76.70 ഡോളറിലെത്തിയതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
ബിഎസ്ഇ ഓട്ടോ സൂചിക 0.29 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.22 ശതമാനവും ഉയര്‍ന്നു
ആവേശം പകര്‍ന്ന ആഴ്ച
പൊതുവെ നിക്ഷേപകര്‍ക്ക് ആവേശം നല്‍കിയ വാരമാണ് കടന്നു പോയത്. ആഗോള വിപണികളിലെ ദുര്‍ബലമായ പ്രവണതയെ വെല്ലുവിളിച്ച്, 30-ഷെയര്‍ ബിഎസ്ഇ സെന്‍സെക്‌സ് 339.60 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് വ്യാഴാഴ്ച എക്കാലത്തെയും ഉയര്‍ന്ന ക്ലോസിംഗ് റെക്കോഡായ 65,785.64 ല്‍ എത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 98.80 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 19,497.30 എന്ന പുതിയ റെക്കോര്‍ഡും സ്ഥാപിച്ചു.

