തെരുവില്‍ കഴിയുന്ന പാവങ്ങളുടെ ഒരു നേരത്തെ വിശപ്പെങ്കിലും അകറ്റാന്‍ കഴിയുക എന്നത് ഒരു പുണ്യമാണ്. തന്റെ ജീവിത ദൗത്യം തന്നെ അതായി സ്വീകരിച്ചിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ ഹര്‍ഷില്‍ മിത്തല്‍. ഈ ഉറപ്പില്‍ ബെംഗളൂരു സ്വദേശിയായ ഹര്‍ഷില്‍ മിത്തല്‍ ആരംഭിച്ച ലെറ്റ്സ് സ്പ്രെഡ് ലവ് എന്ന സംഘടന ഇന്ന് പ്രതിദിനം 4000 ലധികം ആളുകളുടെ വിശപ്പകറ്റി മാതൃകയാവുകയാണ്.

നിരവധി ഐടി കമ്പനികളുടെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും കേന്ദ്രമാണ് ബെംഗളൂരു. ഇവയില്‍ പലതും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുമാണ്. പ്രതിവര്‍ഷം വരുമാനത്തിന്റെ നല്ലൊരു ശതമാനം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നു. എന്നാല്‍ മുന്‍നിര എന്‍ജിഒ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ ഫണ്ടുകള്‍ ചെലവിടുന്നത്. അതിനാല്‍ തന്നെ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ആളുകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നുമില്ല.
ഈ ചിന്തയില്‍ നിന്നുമാണ് ഭക്ഷണ വിതരണത്തിനായി നാട്ടുകാരെ തന്നെ ആശ്രയിക്കാം എന്ന ചിന്തയുണ്ടാകുന്നത്. ലെറ്റ്സ് ഫീഡ് ബെംഗളൂരു എന്ന് പേര് നല്‍കിയ സ്ഥാപനത്തിലൂടെ ഹര്‍ഷിലും സുഹൃത്തുക്കളും ചേര്‍ന്ന് തിലക് നഗര്‍ എന്ന പ്രദേശത്തെ വീടുകളിലെ ആളുകളോട് കാര്യങ്ങള്‍ വിശദീകരിച്ചു. ദിവസവും പാചകം ചെയ്യുന്ന ഭക്ഷണത്തില്‍ മിച്ചം വരുന്ന ഭക്ഷണമോ, അല്ലെങ്കില്‍ ഒരാള്‍ക്കുള്ള ഭക്ഷണം പ്രത്യേകമായി പാചകം ചെയ്തോ തരുവാന്‍ ആവശ്യപ്പെട്ടു. ബെംഗളൂരു നിവാസികള്‍ക്ക് അതത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല.
അങ്ങനെ 40 പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്തുകൊണ്ട് 2017 ല്‍ ലെറ്റ്സ് ഫീഡ് ബെംഗളൂരു എന്ന സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. വിശന്നിരിക്കുന്ന വ്യക്തികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം എന്ന ചിന്തയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണെങ്കിലും കൂടുതല്‍ ആളുകള്‍ പങ്കാളികളായതോടെ പ്രവര്‍ത്തനം വിപുലീകരിച്ചു.
ഒന്നില്‍ കൂടുതല്‍ നേരത്തെ ഭക്ഷണം അര്‍ഹരായവര്‍ക്ക് എത്തിക്ക്ണ് സംഘടനക്കായി. വിദ്യാര്‍ത്ഥി സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും ലെറ്റ്സ് ഫീഡ് ബെംഗളൂരിവിന്റെ ഭാഗമായി മാറി. തിലക് നഗറിന് പുറത്തേക്കും അത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. 40 പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്തുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച സംഘടന ഇന്ന് ബെംഗളൂരു നഗരത്തില്‍ മാത്രം 4000 ആളുകള്‍ക്കുള്ള ഭക്ഷണമാണ് നല്‍കുന്നത്. ആളുകളുടെ വിശപ്പകറ്റുന്നതില്‍ സന്തോഷമാണ് എങ്കിലും വിശന്നിരിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് ഹര്‍ഷില്‍ മിത്തല്‍ പറയുന്നു.































