Connect with us

Hi, what are you looking for?

Business & Corporates

ഒറ്റമുറി ഫാക്റ്ററിയില്‍ നിന്നും ആഗോള ബ്രാന്‍ഡായി മാറിയ കിമിരിക

2013 ല്‍ സഹോദരന്മാരയ രജത് ജെയിന്‍, മോഹിത് ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് ഒറ്റമുറി ഫാക്റ്ററിയില്‍ തുടക്കം കുറിച്ച കിമിരിക ഹണ്ടര്‍ രാജ്യത്തെ ഏറ്റവും മികച്ച ഹോട്ടല്‍ ടോയ്ലെട്ടറീസ് വിതര ശൃംഖലയാണ്

ഒറ്റമുറി ഫാക്റ്ററിയില്‍ നിന്നും ലോകം മുഴുവനും വ്യാപിച്ച ബിസിനസ് വിജയഗാഥയാണ് കിമിരിക ഹണ്ടര്‍ എന്ന സ്ഥാപനത്തിന് പറയാനുള്ളത്. 2013 ല്‍ സഹോദരന്മാരയ രജത് ജെയിന്‍, മോഹിത് ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് ഒറ്റമുറി ഫാക്റ്ററിയില്‍ തുടക്കം കുറിച്ച കിമിരിക ഹണ്ടര്‍ രാജ്യത്തെ ഏറ്റവും മികച്ച ഹോട്ടല്‍ ടോയ്ലെട്ടറീസ് വിതര ശൃംഖലയാണ്.

റിസ്‌കുകള്‍ ഏറ്റെടുക്കാനും മുന്നോട്ട് പോകാനുമുള്ള മനസാണ് 2013 ല്‍ സഹോദരന്മാരയ രജത് ജെയിന്‍, മോഹിത് ജെയിന്‍ എന്നീ സഹോദരങ്ങളെ ലോകമറിയുന്ന ബിസിനസ് സാരഥികളാക്കി മാറ്റിയത്. 2013 ല്‍ പഠനം മാനേജ്മെന്റ് പൂര്‍ത്തിയാക്കിയിറങ്ങി ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ നിന്നപ്പോള്‍ മോഹിത്തിന്റെയും രാജ്യത്തിന്റെയും മുന്നില്‍ സംരംഭകത്വം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്.

എന്നാല്‍ എന്ത് സ്ഥാപനം തുടങ്ങണം എന്ന കാര്യത്തില്‍ ഇരുവര്‍ക്കും ആശയക്കുഴപ്പമുണ്ടായി. ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം വരുമാനമാര്‍ഗമായിരിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. പഠനത്തിന്റെ ഭാഗമായി പ്രോജക്റ്റ് തയ്യാറാക്കിയിരുന്നു മോഹിത് തന്റെ ജ്യേഷ്ഠന്റെ സഹായത്തോടെ ഒരു ആയുര്‍വേദിക് സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് സാധ്യതകള്‍ പഠിച്ചു.

നിരവധി ആയുര്‍വേദ ഉല്‍പ്പന്നങ്ങളും കോസ്മറ്റിക് ഉല്‍പ്പന്നങ്ങളും വിപണിവാഴുന്ന സമയമായതിനാല്‍ തന്നെ ഇനിയൊരു പുതിയ ഉല്‍പ്പന്നത്തിന്റെ സാധ്യതയെപ്പറ്റി ഇരുവര്‍ക്കും സംശയമായിരുന്നു.ചര്‍മരോഗങ്ങള്‍ക്കുള്ള പ്രതിവിധിയായുള്ള ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. ഏകദേശം പത്തുമാസം വിപണി പഠനത്തിനായി മാറ്റിവച്ചു. ഫാര്‍മസി തലത്തില്‍ രജത് ജെയിനിനുള്ള അറിവും ബന്ധങ്ങളുമാണ് ഇക്കാര്യത്തില്‍ ഇരുവര്‍ക്കും മുതല്‍ക്കൂട്ടായത്.

പത്ത് മാസത്തെ പഠനം പൂര്‍ത്തിയായതോടെ ഇരുവര്‍ക്കും ഒരുകാര്യം മനസ്സിലായി. നൂറുകണക്കിന് ആയുര്‍വേദ ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ അരങ്ങുവാഴുന്ന ഈ കാലഘട്ടത്തില്‍ അത്തരത്തിലുള്ള മറ്റൊരു ഉല്‍പ്പന്നത്തിന് വിപണി കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണ്. മാത്രമല്ല, അതിന്റെ പരാജയ സാധ്യത വളരെ കൂടുതലാണ് താനും.

ഹോട്ടല്‍ താമസത്തില്‍ നിന്നും ലഭിച്ച ആശയം

ഏത് വിധേനയും ബിസിനസില്‍ തങ്ങള്‍ക്ക് വിജയം കണ്ടെത്തണം എന്ന ചിന്ത ചെറുപ്പം മുതല്‍ക്ക് രജത്തിന്റേയും മോഹിതിന്റെയും മനസ്സില്‍ സജീവമായിരുന്നു. അതിനാല്‍ പരാജയപ്പെട്ടു പോകുന്ന ചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കാതെ അവര്‍ കൂടുതല്‍ പരിശ്രമിച്ചു. ആയുര്‍വേദിക് സോപ്പ്, ഷാംപൂ, ക്രീമുകള്‍ എന്നിവയെല്ലാമായിരുന്നു ഇരുവരും വിഭാവനം ചെയ്ത ഉല്‍പ്പന്നങ്ങള്‍. ഒരിക്കല്‍ സംരംഭകത്വ ചര്‍ച്ചകളുടെ ഭാഗമായി ഇഅവര്‍ക്കും മുംബൈ നഗരത്തിലെ പ്രശസ്തമായ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കേണ്ടതായി വന്നു. രണ്ടു ദിവസത്തെ ആ ഹോട്ടല്‍ വാസമാണ് ഇരുവരെയും ഇന്ത്യകണ്ട മികച്ച സംരംഭകരില്‍ രണ്ടുപേരാക്കി മാറ്റിയത്.

തീര്‍ത്തും അവിചാരിതമായാണ് ഹോട്ടല്‍ മുറികളില്‍ ഉപയോഗിക്കുന്ന സോപ്പ്, ഷാമ്പൂ, ക്രീമുകള്‍ തുടങ്ങിയ വസ്തുക്കള്‍ ഉള്‍പ്പെടുന്ന ടോയ്ലെട്ടറീസ് ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധയില്‍ പെടുന്നത്. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു സ്ഥാനം കണ്ടെത്താന്‍ ഒരു പക്ഷെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കില്ലായിരിക്കാം, എന്നാല്‍ താരതമ്യേന ബ്രാന്‍ഡുകള്‍ കുറവായ ഹോട്ടല്‍ ടോയ്ലെട്ടറീസ് വിഭാഗത്തില്‍ തങ്ങള്‍ക്ക് ഒരു ഭാവി കണ്ടെത്താനാകുമെന്ന് ഇരുവരും പ്രതീക്ഷിച്ചു. പിന്നീട് വിപണി പഠനം ആ വഴിക്കായി. വളരെ എണ്ണം കുറഞ്ഞ ബ്രാന്‍ഡുകള്‍ മാത്രമാണ് ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഒട്ടുമിക്ക നക്ഷത്ര ഹോട്ടലുകളും അവരുടെ ബ്രാന്‍ഡ് ഇമേജിന് ചേരുന്ന ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണികളില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് പതിവ്. ഈ അവസരം വേണ്ടരീതിയില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞാല്‍ തങ്ങള്‍ക്ക് വിജയിക്കാനാകുമെന്നു രജതിനും മോഹിത്തിനും തോന്നി.

പിന്നെ ഒട്ടും അമാന്തിച്ചില്ല. ഇന്‍ഡോറില്‍ മടങ്ങിയെത്തിയ ഇരുവരും ഒരു ഒറ്റമുറി പത്ത് ലക്ഷം രൂപ ബാങ്ക് ലോണിന്റെ സഹായത്തോടെ ഫാക്റ്ററി സ്വന്തമാക്കി ഗവേഷണവും ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും ആരംഭിച്ചു. കിമിരിക ഹണ്ടര്‍ എന്നായിരുന്നു ഇവര്‍ തങ്ങളുടെ സ്ഥാപനത്തിന് പേരിട്ടത്. തുടക്കത്തില്‍ മികച്ച പ്രതികരണമൊന്നുമായിരുന്നില്ല ഇന്ത്യന്‍ വിപണിയില്‍ നിന്നും ലഭിച്ചിരുന്നത്. മാര്‍ക്കറ്റിംഗിന്റെ പൂര്‍ണമായ ചുമതല ഏറ്റെടുത്തിരുന്നത് മോഹിത് ആയിരുന്നു.

ഉല്‍പ്പന്നവുമായി അദ്ദേഹം സമീപിച്ച ഹോട്ടലുകളില്‍ നിന്നെല്ലാം വളരെ മോശം പ്രതികരണമായിരുന്നു. എന്നാല്‍ പിന്മാറാന്‍ മോഹിത് ഒരുക്കമായിരുന്നില്ല. ഹോട്ടല്‍ മാനേജ്മെന്റുകള്‍ ഓരോന്നിനെയും നേരില്‍ പോയി കണ്ടു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ഒരു തുടക്കം കിട്ടാനായിരുന്നു ബുദ്ധിമുട്ട്. എന്നാല്‍ കാത്തിരിപ്പിനൊടുവില്‍ 2013 ല്‍ തന്നെ മാരിയോട്ട് ഹോട്ടല്‍ ശൃംഖല കിമിരിക്കയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കി.

വിവിധ ബ്രാന്‍ഡ് നെയിമുകളിലാണ് കിമിരിക ഹോട്ടല്‍ ടോയ്ലെട്ടറീസ് വിപണിയില്‍ എത്തിച്ചത്. 70 % വരുന്ന ഹോട്ടല്‍ ടോയ്ലെട്ടറീസ് അതുവരെ വിദേശ വിപണിയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ മാരിയോട്ടില്‍ നിന്നും ഒരു മികച്ച തുടക്കം ലഭിച്ചതോടെ കിമിരിക ഹണ്ടര്‍ എന്ന സ്ഥാപനത്തിന്റെ ശുക്രദശ തെളിഞ്ഞു. ഇറക്കുമതി പ്രശ്‌നങ്ങള്‍ ഒന്നും കൂടാതെ തന്നെ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമായതോടെ ഹോട്ടലുകള്‍ക്കിടയില്‍ കിമിരിക പ്രശസ്തമായി. ഒറ്റമുറി ഫാക്റ്ററിയില്‍ നിന്നും താമസിയാതെ വലിയൊരു സ്ഥാപനത്തിലേക്ക് കിമിരിക വളര്‍ന്നു.

കൂടുതല്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ കിമിരികയുടെ ഉപഭോക്താക്കളായി. ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും തീം, താല്‍പര്യം എന്നിവ മുന്‍നിര്‍ത്തി വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ സംസ്ഥാപനം നിര്‍മിച്ചു. തുടക്കത്തില്‍ ഗവേഷണം, ഉല്‍പ്പന്ന നിര്‍മാണം, വിപണനം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം തന്നെ കൈകാര്യം ചെയ്തിരുന്നത് രജതും മോഹിത്തുമായിരുന്നു എങ്കിലും അധികം വൈകാതെ, സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം 400 ആയി വര്‍ധിച്ചു. മാരിയോട്ട്, ഹില്‍ട്ടണ്‍, ഷെറാട്ടണ്‍ തുടങ്ങിയ മുന്‍നിര ഹോട്ടലുകളില്‍ കിമിരിക ഹണ്ടര്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു.

വിപണി കണ്ടെത്തുന്നതില്‍ വിജയം കണ്ടതാണ് ഈ സഹോദരങ്ങളെ സംരംഭകത്വത്തില്‍ വ്യത്യസ്തരാകുന്നത്. ഒരു ചെറിയ ബ്രാന്‍ഡാണ് തങ്ങള്‍ എന്ന ലേബലില്‍ സ്വയം ഒതുങ്ങി നില്‍ക്കാതെ മുന്നോട്ട് മാത്രം പോകാനുറച്ച് പ്രവര്‍ത്തിച്ചതായിരുന്നു ഇരുവരുടെയും വിജയത്തിന്റെ അടിസ്ഥാനം. ഇന്ത്യന്‍ വിപണിക്ക് പുറമെ വിദേശ വിപണിക്കും തുടക്കം മുതലേ ഇരുവരും പ്രാധാന്യം നല്‍കി. നൂറ് ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്റ്ററിയില്‍ നിന്നും 7000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥാപനത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ കിമിരിക ഹണ്ടര്‍ എന്ന ബ്രാന്‍ഡ് വിജയം കണ്ടു. കേവലം ആറ് വര്‍ഷം കൊണ്ടാണ് മൂന്നൂറു കോടി രൂപയുടെ ആസ്തിയും 90 കോടിയുടെ വിറ്റുവരവുമുള്ള സ്ഥാപനമായി കിമിരിക മാറിയത് എന്നിടത്താണ് ഈ സംരംഭകരുടെ വിജയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി