ലേഖാ ബാലചന്ദ്രന്‍ നേതൃത്വം നല്‍കുന്ന റെസിടെക്കിന്റെ വിജയം ലേഖയുടെ അശ്രാന്ത പരിശ്രമത്തിന്റെയും ഒഴുക്കിനെതിരെ നീന്താന്‍ കാണിച്ച മനഃസാന്നിധ്യത്തിന്റെയും കൂടി ഫലമാണ്
ഏറെ തടസങ്ങളെ അതിജീവിച്ചാണ് ഇന്ന് ഇന്ത്യയിലെ കോര്‍പ്പറേറ്റ്, സംരംഭ നേതൃപദവികളില്‍ ഒട്ടേറെ സ്ത്രീകള്‍ ഇരിക്കുന്നത്. അതേസമയം പാശ്ചാത്യ ലോകത്ത് ഇന്നും സ്ഥിതിയില്‍ വളരെ മാറ്റമൊന്നുമില്ല
സംരംഭകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് രാജ്യത്ത് സ്ത്രീകള്‍ മുന്നേറുകയാണ്. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ അംഗീകരമുള്ള 1,17,254 സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. അതില്‍ 55,816 ഉം വനിത സ്റ്റാര്‍ട്ടപ്പുകളാണ്.