Connect with us

Hi, what are you looking for?

Entrepreneurship

‘ഉപഭോക്തൃ സംതൃപ്തി സ്ഥാപനത്തിന്റെ വിജയരഹസ്യം’; മിനി വര്‍മ്മ

ഉപഭോക്തൃ സംതൃപ്തിക്ക് പ്രാധാന്യം നല്‍കിയാണ് മിനി വര്‍മ്മ വര്‍മ്മ ഹോംസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്

കേരളമൊട്ടാകെ വേരുകളുള്ള വര്‍മ്മ ഹോംസിന്റെ വിജയത്തിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചാല്‍, സ്ഥാപനത്തിന്റെ ഡയറക്റ്റര്‍ ഡോ. മിനി വര്‍മ്മയ്ക്ക് ഒരുത്തരമേയുള്ളൂ ഉപഭോക്താക്കളുടെ സംതൃപ്തി. നാലുചുവരുകള്‍ക്കുള്ളില്‍ നിര്‍മിക്കുന്ന ഓരോ ഫ്‌ളാറ്റുകളും പ്രത്യക്ഷത്തില്‍ വെറും കെട്ടിടങ്ങള്‍ മാത്രമാണ്. ഓരോ കെട്ടിടങ്ങളും ഓരോ വീടുകളായി മാറുന്നത് അതില്‍ താമസിക്കുന്ന ആളുകളുടെ സന്തോഷത്തെ മുന്‍നിര്‍ത്തിയാണ്. ഈ ആശയം അടിസ്ഥാനമാക്കി ഉപഭോക്തൃ സംതൃപ്തിക്ക് പ്രാധാന്യം നല്‍കിയാണ് മിനി വര്‍മ്മ വര്‍മ്മ ഹോംസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ലക്ഷ്മി നാരായണന്‍

കൈവയ്ക്കുന്ന ഏത് മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കണം എന്ന കാര്യത്തില്‍ ഏറെ നിര്‍ബന്ധമുള്ള വ്യക്തിയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വര്‍മ്മ ഹോംസിന്റെ ഡയറക്റ്റര്‍ ഡോ. മിനി വര്‍മ്മ. 2016 ല്‍ തന്റെ ഭര്‍ത്താവും വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്റ്ററുമായ അനില്‍ വര്‍മ്മക്കൊപ്പം വര്‍മ്മ ഹോംസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുമ്പോള്‍ മിനി വര്‍മ്മ ആഗ്രഹിച്ചത് സന്തുഷ്ടരായ ഉപഭോക്താക്കളുടെ ഒരു നീണ്ട നിര സൃഷ്ടിക്കാന്‍ തങ്ങളുടെ സംരംഭത്തിന് കഴിയണമെന്നാണ്. തുടര്‍ന്നങ്ങോട്ട്, വര്‍മ്മ ഹോംസ് കൈ വച്ച ഓരോ പ്രൊജക്റ്റിലും ഈ ഉദ്ദേശ്യം നിഴലിച്ചു കാണാമായിരുന്നു.

ഡോ. മിനി വര്‍മ്മ

ഒരു ആയുര്‍വേദ ഡോക്റ്റര്‍ ആയ മിനി, തന്റെ പ്രൊഫഷനോടുള്ള പാഷന്‍ മുറുകെപ്പിടിച്ചുകൊണ്ടാണ് വര്‍മ്മ ഹോംസിന്റെ മാനേജ്മെന്റ് രംഗത്തും ശ്രദ്ധ പതിപ്പിക്കുന്നത്. ഏറെ ശ്രദ്ധയും ഡെഡിക്കേഷനും ആവശ്യമായ രണ്ടു മേഖലകള്‍ ഒരുമിച്ചു കൈകാര്യം ചെയ്യുമ്പോള്‍ വേണ്ടത് പതിന്മടങ്ങു ശ്രദ്ധയും കര്‍മ്മകുശലതയുമാണ്. അതിനാല്‍ തന്നെ തന്റെ രണ്ടു കണ്ണുകള്‍ പോലെയാണ് ഇരു മേഖലകളിലെയും പ്രവര്‍ത്തനങ്ങളെ മിനി വര്‍മ്മ കാണുന്നത്.

കൊച്ചി, തൃശൂര്‍, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു വര്‍മ്മ ഹോംസ് മുന്നേറുമ്പോള്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും സന്തുഷ്ടരായ ഉപഭോക്താക്കളെ നേടിയെടുക്കാനും സ്ഥാപനത്തിന്റെ അടുത്ത ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമായി മുന്‍നിരയില്‍ത്തന്നെ മിനി വര്‍മ്മയുണ്ട്.

ഉപഭോക്താക്കളുടെ സന്തോഷത്തില്‍ നിന്നും നേടിയ വിജയം

2016 – ല്‍ ‘എ ലെഗസി ഓഫ് ഫൈന്‍ ലിവിങ് എന്ന ആശയത്തോടെ’ പ്രവര്‍ത്തനം ആരംഭിച്ച വര്‍മ്മ ഹോംസ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തിന്റെ ഏറ്റവും നിര്‍ണായകമായ കൊച്ചി, തൃശൂര്‍, തിരുവനന്തപുരം തുടങ്ങിയ മൂന്നു ജില്ലകളില്‍ നിറ സാന്നിധ്യമായി മാറി. വര്‍മ്മ ഹോംസിന്റെ ഓരോ പുതിയ പ്രൊജക്റ്റുകളും വിജയമാകുന്നതിനു പിന്നില്‍ ഉപഭോക്താക്കളുടെ സംതൃപ്തിക്കുള്ള സ്ഥാനം വളരെ വലുതാണ്.

കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയ പണം നിക്ഷേപിച്ചു താമസിക്കാനൊരിടം സ്വന്തമാക്കുന്ന ഓരോ വ്യക്തിക്കും അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള സുഖ സൗകര്യങ്ങള്‍ ലഭ്യമാക്കി നല്‍കുക എന്നത് വര്‍മ്മ ഹോംസ് സ്ഥാപിത ലക്ഷ്യങ്ങളില്‍ ഒന്നായി കരുതുന്നു. അതിനാല്‍ തന്നെ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും സ്ഥാപനത്തിന്റെ ഡയറക്റ്റര്‍ കൂടിയായ മിനി വര്‍മ്മ കസ്റ്റമര്‍ റിലേഷന്‍സ് എന്ന മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

”നമ്മുടെ പ്രൊജക്റ്റിന്റെ ഭാഗമായി പുതിയൊരു ഫ്‌ളാറ്റില്‍ താമസം ആരംഭിക്കുമ്പോള്‍, അല്ലെങ്കില്‍ വലിയൊരു തുക നിക്ഷേപം നടത്തുമ്പോള്‍ അവര്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് മുന്‍കൂട്ടി ചോദിച്ചു മനസിലാക്കാറുണ്ട് ഞങ്ങള്‍. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് പുതിയ പ്രൊജക്റ്റുകള്‍ വിഭാവനം ചെയ്യുന്നത്.

താമസം തുടങ്ങിയ ശേഷം അവര്‍ എക്കാലവും സന്തോഷമായി ഇരിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സൗകര്യങ്ങള്‍ ഒരുക്കുന്നത് ഇത്തരത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കിയാണ്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഞാന്‍ മനസിലാക്കുന്നത് സന്തോഷമുള്ള ആളുകള്‍ ആരോഗ്യത്തോടെ ഇരിക്കുമെന്നാണ്. അതേ തിയറിയാണ് ബിസിനസിലും ഞങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത്. സന്തുഷ്ടരായ ഉപഭോക്താക്കള്‍ ഒരു സംരംഭത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ കൂടിയാകും” മിനി വര്‍മ്മ പറയുന്നു.

ഗ്രീന്‍ ബില്‍ഡിംഗിസിന് പ്രാധാന്യം

കൊച്ചിയില്‍ ഏറ്റവുമധികം പ്രീമിയം ലക്ഷ്വറി അപ്പാര്‍ട്മെന്റ് പ്രൊജക്ടുകളുള്ളത് വര്‍മ്മ ഹോംസിനാണ്. നിലവില്‍ 14 പ്രൊജക്റ്റുകളാണ് വര്‍മ്മ ഹോംസിന് കീഴില്‍ നിര്‍മാണം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം എക്കോ ട്യുണ്‍ഡ് ഗ്രീന്‍ ബില്‍ഡിംഗ് കാറ്റഗറിയില്‍ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നവയാണ്. അവയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന മിനി വര്‍മയുടെ കാഴ്ചപ്പാടാണ് ഗ്രീന്‍ ബില്‍ഡിംഗുകളുടെ നിര്‍മാണത്തിലേക്ക് തിരിയുന്നതിനായി വര്‍മ്മ ഹോംസിനെ പ്രചോദിപ്പിച്ചത്.

പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത്തരം കെട്ടിടങ്ങളുടെ നിര്‍മാണം നടത്തിയിരിക്കുന്നത്. ഫ്‌ളാറ്റിനകത്ത് കാറ്റും വെളിച്ചവും ആവശ്യത്തിലേറെ ലഭ്യമാക്കുന്ന രീതിയിലാണ് എക്കോ ട്യുണ്‍ഡ് ബില്‍ഡിംഗുകള്‍ നിര്‍മിച്ചിരിക്കുന്നത്. വിശാലമായ വാക്കിങ് ഏരിയ, റിക്രിയേഷനല്‍ ഏരിയ എന്നിവയെല്ലാം തന്നെ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 80 ലക്ഷം രൂപ മുതല്‍ മൂന്നു കോടി രൂപ വരെ വിലമതിക്കുന്ന ഫ്‌ളാറ്റുകളാണ് മീഡിയം – പ്രീമിയം കാറ്റഗറിയില്‍ തയ്യാറാകുന്നത്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം തുടങ്ങിയ പ്രീമിയം ഡെസ്റ്റിനേഷനുകളിലാണ് പ്രൊജക്റ്റുകള്‍ വരുന്നത്.

ഏറ്റവും മികച്ച ലൊക്കേഷന്‍, ഏറ്റവും ഉന്നതമായ ഗുണനിലവാരം, ഏത് ബഡ്ജറ്റിലും സ്വന്തമാക്കാനാവുന്ന ഭവനങ്ങളുടെ വൈവിധ്യമാര്‍ന്ന നിര, കൃത്യ സമയത്തുള്ള ഡെലിവറി, സുതാര്യമായ ഇടപാടുകള്‍, മികച്ച വില്പനാനന്തര സേവനം ഇതെല്ലാമാണ് വര്‍മ്മ ഹോംസിന്റെ വിജയരഹസ്യം. ഇത് വരെ പൂര്‍ത്തിയാക്കിയ പ്രൊജക്റ്റുകളില്‍ 10 പ്രൊജക്റ്റുകള്‍ വാഗ്ദാനം ചെയ്ത സമയത്തിനും മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കിയിട്ടുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍ക്കായി വെല്‍ഏജ് ബൈ വര്‍മ്മ

വര്‍മ്മ ഹോംസിന്റെ ഏറ്റവും പുതിയ സംരംഭം ആണ് വെല്‍ഏജ് ബൈ വര്‍മ്മ. പേര് കൊണ്ട് ഉദ്ദേശിക്കുന്നത് പോലെ തന്നെ പ്രായമായ ആളുകള്‍ക്ക് വേണ്ടിയുള്ള ഫ്‌ളാറ്റുകളാണ് വെല്‍ഏജ് ബൈ വര്‍മ്മയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മക്കള്‍ അരികിലില്ലാത്ത, അല്ലെങ്കില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ഇഷ്ടപ്പെടുന്ന അറുപത് വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരെ ഉദ്ദേശിച്ചാണ് കൊച്ചി, ത്യശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി വെല്‍ഏജ് ബൈ വര്‍മ്മ എന്ന ആശയത്തില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നത്. കൊച്ചി, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലായി 350 ഓളം ഫ്‌ളാറ്റുകളാണ് ഇത്തരത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ സന്തോഷത്തെ മുന്‍നിര്‍ത്തി ഒരുങ്ങുന്നത്. ഏത് പ്രായത്തിലുള്ള ആളുകള്‍ക്കും വെല്‍ഏജ് ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ സാധിക്കും. എന്നാല്‍ താമസക്കാരാകാന്‍ 60 വയസ് കഴിയണം എന്ന് മാത്രം.

ഒന്നും രണ്ടും മുറികള്‍ വീതമുള്ള പ്രായമായ ആളുകള്‍ക്ക് സൗകര്യത്തോടെ താമസിക്കാന്‍ കഴിയുന്ന വളരെ സൗഹൃദപരമായ ഫ്‌ളാറ്റുകളാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. ഭക്ഷണം, കൃത്യമായ മരുന്നുകള്‍, ആശുപത്രി സൗകര്യങ്ങള്‍, സദാ ജാഗരൂഗരായ കെയര്‍ ടേക്കര്‍മാര്‍ എന്നിവര്‍ ഇവിടെയുണ്ട്. കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണം കോമണ്‍ കിച്ചണില്‍ തയ്യാറാക്കും. മാതാപിതാക്കളുടെ കൂടെ താമസിക്കണം എന്നാഗ്രഹിക്കുന്ന മക്കള്‍ക്ക് നിശ്ചിത ദിവസം ഫ്‌ളാറ്റില്‍ താമസിക്കാന്‍ അനുവാദമുണ്ട്.

വാഹന സൗകര്യവും യാത്രാ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഫ്‌ളാറ്റില്‍ നിന്നും മടങ്ങണമെന്ന് തോന്നിയാല്‍ വര്‍മ്മ ഹോംസിന് ഫ്‌ളാറ്റ് തിരികെ വില്‍ക്കാനും അവസരമുണ്ട്. ചുരുക്കത്തില്‍ പ്രായമായ, ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളുടെ സുരക്ഷയെക്കരുതി മക്കള്‍ ഇനി ആകുലപ്പെടേണ്ട. മാതാപിതാക്കള്‍ പൂര്‍ണമായും സന്തോഷത്തോടെ ഇരിക്കുന്നതിനുള്ള സൗകര്യങ്ങളാണ് വെല്‍ഏജ് ബൈ വര്‍മ്മ ഒരുക്കിയിരിക്കുന്നത്. മിനി വര്‍മയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി പുരോഗമിക്കുന്നത്.

സമൂഹ നന്മയ്ക്കായി വര്‍മ്മ ഫൗണ്ടേഷന്‍

തങ്ങള്‍ക്ക് ഇക്കാലം കൊണ്ട് സമൂഹം നല്‍കിയ നേട്ടങ്ങളുടെ ഒരു വിഹിതം സമൂഹത്തിലെ അര്‍ഹരായ ആളുകള്‍ക്ക് മടക്കി നല്‍കുക എന്ന ഉദ്ദേശത്തിലാണ് വര്‍മ്മ ഫൗണ്ടേഷന്‍ എന്ന ഉദ്യമത്തിന് വര്‍മ്മ ഹോംസ് തുടക്കം കുറിച്ചത്. വൃദ്ധ സദനങ്ങള്‍, ഓര്‍ഫനേജുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക, ഓട്ടിസ്റ്റിക് ആയ കുട്ടികളുടെ പഠന – പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, ടെക്‌നിക്കലി സ്‌കില്‍ഡ് ആയ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ / ഐറ്റിഐ ബിരുദധാരികള്‍ക്ക് വേണ്ടിയുള്ള സ്‌കില്‍ഡെവെലപ്‌മെന്റ്, വീടില്ലാത്തവര്‍ക്ക് വീട് വച്ച് നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് മിനി വര്‍മ്മ ആദ്യഘട്ടത്തില്‍ ഫൗണ്ടേഷനിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ ഫലവത്തായ പദ്ധതികളിലൂടെ സമൂഹത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാനും മാറ്റം കുറിക്കാനും കഴിയുമെന്നാണ് മിനിയുടെ വിശ്വാസം. അടിയുറച്ച ആ തീരുമാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പിന്തുണയുമായി ഭര്‍ത്താവ് അനില്‍ വര്‍മ്മയും കരുത്തായി മകളും ആര്‍ക്കിടെക്റ്റുമായ ആരതി വര്‍മയും മരുമകന്‍ വൈശാഖ് വര്‍മ്മയും വര്‍മ്മ ഹോംസിലെ എല്ലാ ജീവനക്കാരും ഡോ. മിനി വര്‍മ്മയ്ക്ക് ഒപ്പമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും