വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഗോവ. ഗോവയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പ്രശസ്ത ട്രാവല്‍ കമ്പനിയായ മേക്ക് മൈ ട്രിപ്പുമായി ഗോവന്‍ സര്‍ക്കാര്‍ ധാരണയിലെത്തുന്നു. ഗോവ ബിയോണ്ട് ബീച്ച് എന്ന ആശയത്തിലൂടെ ആരാധനാലയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആണ് പദ്ധതി. ഇതോടെ ഗോവയിലും പില്‍ഗ്രിം ടൂറിസം വ്യാപിക്കും.
ഗോവയുടെ സാംസ്‌കാരിക പൈതൃകവും ഗോവന്‍ രുചി പാരമ്പര്യവും പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കരാര്‍. സംസ്ഥാനത്തിന്റെ മറഞ്ഞിരിക്കുന്ന പ്രൗഢി ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രകൃതി വിഭവങ്ങള്‍ വരും തലമുറകള്‍ക്കായി സംരക്ഷിക്കുന്ന സുസ്ഥിരവും പുനരുജ്ജീവിപ്പിക്കുന്നതുമായ ടൂറിസം സമ്പ്രദായങ്ങള്‍ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ഗോവ ടൂറിസം വകുപ്പ് മന്ത്രി രോഹന്‍ ഖൗണ്ടേ ആണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചത്.
സഞ്ചാരികള്‍ കാര്യമായി ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ഗോവയുടെ ഉള്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ഹോംസ്റ്റേകള്‍ പ്രോത്സാഹിപ്പിക്കും. ടൂറിസത്തില്‍ സുസ്ഥിരമായ ആവാസ വ്യവസ്ഥ ഉറപ്പാക്കാന്‍ മെയ്ക്ക് മൈ ട്രിപ്പ് പദ്ധതികള്‍ ആവിഷ്‌കരിക്കും. പൊതുവെ ബീച്ചുകള്‍ക്ക് പ്രസിദ്ധമായ ഗോവയില്‍ 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പള്ളിയടക്കം നിരവധി പള്ളികളും ക്ഷേത്രങ്ങളും ഉണ്ട്. 17 ാം നൂറ്റാണ്ടില്‍ പണിത മഹാവിഷ്ണുവിന്റെ മോഹിനീ രൂപം ആരാധിക്കുന്ന മഹല്‍സ ക്ഷേത്രവും ഗോവയിലാണ്.
11 ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് ട്രവല്‍ സര്‍ക്യൂട്ട് രൂപീകരിച്ച് റെജുവിനേറ്റ് ടൂറിസം സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏകാദശ തീര്‍ത്ഥ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയുടെ അതിവേഗ പാത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നാഗപൂര്‍-ഗോവ ശക്തിപീഠ് അതിവേഗ പാത ഗോവയ്ക്ക കൂടി ഗുണം ചെയ്യുന്നതാണ്.

