Connect with us

Hi, what are you looking for?

Business & Corporates

ഓഗസ്റ്റില്‍ 32.4 ലക്ഷം പുതിയ വരിക്കാരുമായി ജിയോ മുന്നേറ്റം തുടരുന്നു: ട്രായ് ഡാറ്റ

കേരളത്തില്‍ 1.06 ലക്ഷം പുതിയ ഉപയോക്താക്കളെ നേടിക്കൊണ്ട് ജിയോ വരിക്കാരുടെ എണ്ണം 104 .59 ലക്ഷമായി ഉയര്‍ന്നു

ടെലികോം റെഗുലേറ്റര്‍ ട്രായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്ററായ റിലയന്‍സ് ജിയോ ഓഗസ്റ്റില്‍ 32.4 ലക്ഷം വരിക്കാരെ ചേര്‍ത്തു, മൊത്തം വരിക്കാരുടെ എണ്ണം 44.57 കോടിയായി. കേരളത്തില്‍ 1.06 ലക്ഷം പുതിയ ഉപയോക്താക്കളെ നേടിക്കൊണ്ട് ജിയോ വരിക്കാരുടെ എണ്ണം 104 .59 ലക്ഷമായി ഉയര്‍ന്നു.

ഓഗസ്റ്റില്‍ രാജ്യത്തെ മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം പ്രതിമാസം 0.96 ശതമാനം വളര്‍ച്ചയോടുകൂടി 87.6 കോടിയായി ഉയര്‍ന്നു. റിലയന്‍സ് ജിയോയ്ക്ക് 45.5 കോടി ബ്രോഡ്ബാന്‍ഡ് വരിക്കാരുണ്ട് .

ഇന്ത്യയുടെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ആഗസ്ത് വരെ 114.8 കോടിയായി വികസിച്ചു. നഗര, ഗ്രാമീണ വയര്‍ലെസ് സബ്‌സ്‌ക്രിപ്ഷന്റെ പ്രതിമാസ വളര്‍ച്ചാ നിരക്ക് യഥാക്രമം 0.13 ശതമാനവും 0.26 ശതമാനവുമാണ്.

0.56 ശതമാനം വളര്‍ച്ചയുടെ പിന്‍ബലത്തില്‍ ഓഗസ്റ്റ് അവസാനത്തോടെ വയര്‍ലൈസ് വരിക്കാരുടെ എണ്ണം 3 കോടിയായി ഉയര്‍ന്നു. ഓഗസ്റ്റില്‍ ജിയോ 1.78 ലക്ഷം വയര്‍ലൈസ് വരിക്കാരെ ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like