ജൂണില്‍ അവസാനിച്ച പാദത്തില്‍ 5,945 കോടി രൂപയുടെ ലാഭം നേടി ഇന്‍ഫോസിസ്. ലാഭത്തിനുണ്ടായ വര്‍ധന 11 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍, 5,362 കോടി രൂപയായിരുന്നു ഐടി കമ്പനിയുടെ ലാഭം.
കമ്പനിയുടെ വരുമാനം 10 ശതമാനം ഉയര്‍ന്ന് 37,933 കോടി രൂപയാവുകയും ചെയ്തു. ആഗോള സമ്പദ് വ്യവസ്ഥയിലും യുഎസിലും മാന്ദ്യം നിലനില്‍ക്കുന്നതിനിടെയാണ് ഇന്‍ഫോസിസ് നേട്ടമുണ്ടാക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
യുഎസിലെ സാഹചര്യങ്ങള്‍ ഐടി കമ്പനികളെ പൊതുവെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. അതേസമയം കമ്പനിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 1 മുതല്‍ 3.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

