Connect with us

Hi, what are you looking for?

Business & Corporates

ഷോപ്പിംഗില്‍ വ്യത്യസ്തതയും പുതുമയും തീര്‍ത്ത് ലുലു ഡെയ്‌ലി

ആദ്യമായാണ് കേരളത്തില്‍ ലുലു ഡെയ്‌ലി എന്ന ഫോര്‍മാറ്റ് അവതരിപ്പിക്കുന്നത്. ഇതിലൂടെ മാത്രം 500 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു

മരട് ഫോറം മാളിൽ ലുലു ഡെയ്ലിയുടെ ഉദ്ഘാടനത്തിന് ശേഷം, വിദേശത്ത് നിന്നെത്തിച്ച ഈന്തപ്പഴം ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷറഫ് അലി അതിഥികൾക്ക് നൽകുന്നു. പ്രസ്റ്റീജ് ഗ്രൂപ്പ് ചെയർമാൻ ഇർഫാൻ റസാഖ് സമീപം.

ഷേപ്പിംഗുല്‍ പുതുമയും വ്യത്യസ്തതയും തീര്‍ത്താണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്‌ലി മരട് പ്രസ്റ്റീജ് ഫോറം മാളില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ആദ്യമായാണ് കേരളത്തില്‍ ലുലു ഡെയ്‌ലി എന്ന ഫോര്‍മാറ്റ് ലുലു ഗ്രൂപ്പ് അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ലുലു ഡെയ്‌ലിയുടെ രണ്ടാമത്തെ പതിപ്പാണ് മരടിലേത്. എറണാകുളം എംപി ഹൈബി ഈഡന്‍, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷറഫ് അലി, പ്രസ്റ്റീജ് ഗ്രൂപ്പ് ചെയര്‍മാന്‍ ഇര്‍ഫാന്‍ റസാഖ് എന്നിവര്‍ ചേര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ലുലു ഡെയ്‌ലിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നേരിട്ടും അല്ലാതെയും 500 പേര്‍ക്കുള്ള പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നിരിക്കുന്നത്.

ഷോപ്പിങ്ങിന്റെ ഒരു പുതിയ ഫോര്‍മാറ്റ് തന്നെയാണ് ലുലു ഡെയ്‌ലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്നും മികച്ച ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ന്യായമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലുലു ഡെയ്‌ലിയില്‍ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷറഫ് അലി പറയുന്നു. കേരളത്തിലെ ലുലുവിന്റെ നാലാമത്തെ ഔട്ട്‌ലെറ്റാണിത്. ബെംഗ്ലൂരുവില്‍ മികച്ച സ്വീകാര്യത ലഭിച്ച സൂപ്പര്‍മാര്‍ക്കറ്റ് ഫോര്‍മാറ്റാണ് ഇപ്പോള്‍ മരടിലും തുടങ്ങിയിരിക്കുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും കേരളത്തിന്റെ വിവിധയിടങ്ങളിലും ലുലു ഡെയ്‌ലി ഫോര്‍മാറ്റ് വികസിപ്പിക്കും.കോഴിക്കോട്, കോട്ടയം, തിരൂര്‍, പാലക്കാട് എന്നിവടങ്ങളില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ ഉടന്‍ തുറക്കും..നാല് മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് പരമാവധി ഇനി സമയം വേണ്ടിവരുക-എം.എ. അഷറഫ് അലി പറഞ്ഞു.

ഷോപ്പിങ്ങിന്റെ ഒരു പുതിയ ഫോര്‍മാറ്റ് തന്നെയാണ് ലുലു ഡെയ്‌ലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്നും മികച്ച ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ന്യായമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലുലു ഡെയ്‌ലിയില്‍ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷറഫ് അലി

കൊച്ചിയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് സുഗമമമായ ഷോപ്പിങ്ങ് സാധ്യതകളാണ് ലുലു ഡെയ്‌ലി തുറന്നിരിക്കുന്നത്..തൃപ്പൂണിത്തുറ അടക്കം എറണാകുളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കും ഫോര്‍ട്ട്കൊച്ചി, അരൂര്‍ പ്രദേശത്തുള്ളവര്‍ക്കും എളുപ്പത്തില്‍ എത്തിചേരാന്‍ കഴിയുന്നതാണ് ലുലുവിന്റെ മരടിലെ പുതിയ സ്റ്റോര്‍. അരക്ഷത്തിലധികം ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്ലിയില്‍ ഒരുക്കിയിട്ടുള്ളത്. ദൈനംദിന ഉത്പ്പന്നങ്ങളുടെ വ്യത്യസ്ഥമായ ശ്രേണി, കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍ സ്റ്റാളുകള്‍ എന്നിവയും ഗ്രോസറി, ബേക്കറി സെക്ഷനുകള്‍ അടക്കം പ്രത്യേകം സജ്ജീകരിച്ചിരിട്ടുണ്ട്. ഇറക്കുമതി ചെയ്ത വിദേശഉല്‍പ്പന്നങ്ങളുടെ വ്യത്യസ്ത ശ്രംഖലയും ലുലു ഡെയ്ലിയിലുണ്ട്. വീട് – ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ സ്റ്റേഷനറി സാധനങ്ങളും ഒരേ കുടക്കീഴില്‍ അണിനിരത്തിയാണ് ലുലു ഡെയ്ലി ഉപഭോക്താക്കള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്.

മരടിലെ ഫോറം മാളിൽ ലുലു ഡെയ്ലിയുടെ ഉദ്ഘാടനം ഹൈബി ഈടൻ എംപി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി, പ്രസ്റ്റീജ് ഗ്രൂപ്പ് ചെയർമാൻ ഇർഫാൻ റസാഖ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു

ചൂടോടെ രുചികരമായ ഭക്ഷണം ലഭ്യമാകുന്ന പ്രത്യേകമായുള്ള വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ അടുക്കളയും, റെഡി ടു ഈറ്റ് സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് ഏറ്റവും ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ലുലു ഡെയ്ലിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.

വീട്ടാവശ്യങ്ങള്‍ക്കുള്ള എല്ലാ ഉല്‍പന്നങ്ങളും മികച്ച വിലയില്‍ ലുലു ഡെയ്ലിയില്‍ ലഭ്യമാണ്. കൂടാതെ ബ്യൂട്ടി ആന്‍ഡ് വെല്‍നസ് വിഭാഗമടക്കം സജ്ജീകരിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ലുലുമാള്‍ ഇന്ത്യ ഡയറക്ടര്‍ ഷിബു ഫിലിപ്പ്, കൊമേര്‍ഷ്യല്‍ മാനേജര്‍ സാദിഖ് ഖാസിം, ലുലു ഗ്രൂപ്പ് ഇന്ത്യ ബയ്യിങ് ഹെഡ് ദാസ് ദാമോദരന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like