ഇന്ത്യയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 2023 ലെ മൂന്നാം പാദത്തില്‍ 57% വര്‍ധിച്ചു. കയറ്റുമതിയില്‍ 78 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയും കൈവരിച്ചു.
സൈബര്‍ മീഡിയ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ 23% വിപണി വിഹിതവുമായി സാംസങ്ങാണ് മുന്നില്‍. തൊട്ടുപിന്നാലെ 16% വിപണിവിഹിതവുമായി വിവോയുണ്ട്. ആകര്‍ഷകമായ വിലയുടെ പിന്‍ബലത്തില്‍ ആപ്പിള്‍ 6% വിപണി വിഹിതം നേടി.
5ജി സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് 44 പുതിയ ഫോണുകളാണ് മൂന്നാം പാദത്തില്‍ വിപണിയില്‍ ഇറങ്ങിയത്. ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകള്‍ രാജ്യത്ത് തരംഗമാകുന്നു എന്ന സൂചനയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. വാര്‍ഷിക അടിസ്ഥാനത്തില്‍ ഫോള്‍ഡബിള്‍ ഫോണുകളുടെ വില്‍പ്പന ഇരട്ടിയായി ഉയര്‍ന്നു.
രാജ്യത്തുനിന്നുള്ള 4ജി ഫീച്ചര്‍ ഫോണ്‍ കയറ്റുമതി 300 ശതമാനത്തിലേറെ വര്‍ധിച്ചു. ജിയോഭാരത് ഫോണുകളാണ് കയറ്റുമതിയുടെ 63% വിഹിതം കൈയടക്കിയത്.

