Connect with us

Hi, what are you looking for?

Cinema

ഇന്ത്യയില്‍ 100 കോടി കടന്ന ഹോളിവുഡ് സിനിമകള്‍

ഇന്ത്യയില്‍ 100 കോടി കടന്ന ഹോളിവുഡ് സിനിമകള്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ക്കറിയുമോ?

2022ല്‍ പുറത്തിറങ്ങിയ അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ആണ് ഈ നിരിയലെ ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രം. 378.22 കോടി രൂപയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ജെയിംസ് കാമറോണാണ് ചിത്രം സംവിധാനം ചെയ്തത്.

2019 ല്‍ പുറത്തിറങ്ങിയ അവെഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം ആണ് അടുത്ത ചിത്രം. ആന്‍തണി റൂസോയും ജോ റൂസോയുമാണ് ചിത്രത്തിന്റെ സംവിധായകര്‍. ഈ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് 373.22 കോടി രൂപയാണ്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 227.43 കോടി രൂപ നേടിയ അവെഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ ആണ് അടുത്ത ചിത്രം. 2018ല്‍ പുറത്തിറങ്ങിയ ചിത്രം ആന്‍തണി റൂസോയും ജോ റൂസോയുമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

സ്‌പൈഡര്‍മാന്‍: നോ വേ ഹോം ആണ് അടുത്ത ചിത്രം. 2021 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 218.41 കോടി രൂപയാണ്. ജോണ്‍ വോട്ട്‌സ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ജോണ്‍ ഫാവ്‌റോ സംവിധാനം ചെയ്ത ദി ജംഗിള്‍ ബുക്കാണ് ഈ നിരയിലെ അടുത്ത ചിത്രം. 2016 ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 188 കോടി രൂപയാണ്.

ബോക്‌സ് ഓഫീസില്‍ 158.71 കോടി രൂപ നേടിയ ദി ലയണ്‍ കിങ് ആണ് ഈ നിരയിലെ അടുത്ത ചിത്രം. 2019 ലാണ് ചിത്രം പുറത്തിറങ്ങിയത്. ജോണ്‍ ഫാവ്‌റോ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

2022ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ സ്‌ട്രെയിഞ്ച് ഇന്‍ ദി മള്‍ട്ടിവേസ് ഓഫ് മാഡ്‌നെസ്സ് ആണ് ഈ നിരയിലെ അടുത്ത ചിത്രം. സാം റെയ്മിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 130 കോടി രൂപയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like