അടുത്ത 20 വര്‍ഷത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) മീഡിയ റൈറ്റ്‌സ് വാല്യൂ 50 ബില്യണ്‍ ഡോളര്‍ എത്തുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധൂമല്‍ പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷത്തെ ശരാശരി കണക്ക് പരിശോധിക്കുമ്പോള്‍, 2043 ആകുമ്പോഴേക്കും സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് ധൂമല്‍ കണക്കാക്കുന്നത്. ഒളിംപിക്‌സിന്റെ ഭാഗമാവുകയാണ് ക്രിക്കറ്റ്. വിമന്‍സ് പ്രീമിയര്‍ ലീഗ് വനിതാ ക്രിക്കറ്റിനെ വേറെ തലത്തിലേക്ക് കൊണ്ടു പോകും. ഇതെല്ലാം പരിശോധിക്കുമ്പോള്‍ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ശോഭനമായ പ്രതീക്ഷയാണ് മുന്നില്‍ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
2023-2027 വരെയുള്ള ഐപിഎല്ലിന്റെ ടിവി, ഡിജിറ്റല്‍ അവകാശങ്ങള്‍ വിഭജിച്ചു നല്‍കിയതിലൂടെ 48,390 കോടി രൂപ സമാഹരിക്കാന്‍ ബിസിസിഐക്കായി. ഡിസ്‌നി ഹോട്ട്സ്റ്റാറും മുകേഷ് അംബാനിയുടെ മുന്‍നിര ഒടിടി പ്‌ളാറ്റ്‌ഫോമായ ജിയോ സിനിമയും തമ്മിലാണ് സംപ്രേഷണാവകാശത്തിനായി മല്‍സരിച്ചത്. 23,575 രൂപക്ക് ഡിസ്‌നി സ്റ്റാര്‍, ടിവി സംപ്രേഷണാവകാശം നേടിയെടുത്തപ്പോള്‍ റിലയന്‍സ് പിന്തുണയുള്ള വയാകോം18 ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത് 23,758 കോടി രൂപക്കാണ്.

