വിയറ്റ്നാം ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ്, ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി നഗരമാണ് ഇവി പ്ലാന്റിനായി പരിഗണനയിലുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ബാറ്ററികളാവും ഇവിടെ നിര്‍മിക്കുയെന്നാണ് വിവരം.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി നഗരമാണ് ഇവി പ്ലാന്റിനായി പരിഗണനയിലുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ബാറ്ററികളാവും ഇവിടെ നിര്‍മിക്കുയെന്നാണ് വിവരം
വിയറ്റ്നാമില്‍ നിന്ന് ഇറക്കുമതി ചെയ്ത വാഹന ഘടകങ്ങള്‍ അസംബിള്‍ ചെയ്ത് കാര്‍ നിര്‍മിക്കാനുള്ള പദ്ധതിയാണ് വിന്‍ഫാസ്റ്റിന് ഇതുവരെ ഉണ്ടായിരുന്നത്.
ഇലോണ്‍ മസ്‌കിന്റെ ടെസ്ല, ചൈനയുടെ ബിവൈഡി തുടങ്ങിയ വമ്പന്‍ ഇവി കാര്‍ നിര്‍മ്മാതാക്കളുമായാണ് വിന്‍ഫാസ്റ്റിന്റെ മല്‍സരം. പദ്ധതിയുടെ സമഗ്രമായ വിശദാംശങ്ങള്‍ ‘അനുയോജ്യമായ സമയത്ത്’ വെളിപ്പെടുത്തുമെന്ന് കമ്പനി പറയുന്നു.

