ഉത്തര്‍പ്രദേശില്‍ അഞ്ച് വിമാനത്താവളങ്ങള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അലിഗഡ്, അസംഗഡ്, ശ്രാവസ്തി, ചിത്രകൂട്, മൊറാദാബാദ് എന്നീ അഞ്ച് പുതിയ വിമാനത്താവളങ്ങള്‍ അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ എണ്ണം 19 ആകും.
അഹമ്മദാബാദ്-അയോധ്യ വിമാന സര്‍വീസുകള്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു വ്യോമയാന മന്ത്രി. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവുന്ന തരത്തില്‍ അയോധ്യ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം വര്‍ധിപ്പിക്കുമെന്നും സിന്ധ്യ പറഞ്ഞു.
അലിഗഡ്, അസംഗഡ്, ശ്രാവസ്തി, ചിത്രകൂട്, മൊറാദാബാദ് എന്നീ അഞ്ച് പുതിയ വിമാനത്താവളങ്ങള്‍ അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് വ്യോമയാനമന്ത്രി അറിയിച്ചു
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉത്തര്‍പ്രദേശില്‍ ആകെ ആറ് വിമാനത്താവളങ്ങളാണ് ഉണ്ടായിരുന്നത്. വ്യോമയാന രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷമായി കാണുന്നത്. ഇപ്പോള്‍ അയോധ്യ വിമാനത്താവളം ഉള്‍പ്പെടെ 10 വിമാനത്താവളങ്ങള്‍ സംസ്ഥാനത്തുണ്ട്. 2014 ല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് 18 നഗരങ്ങളിലേക്കായിരുന്നു വിമാന സര്‍വീസുകളുണ്ടായിരുന്നത്. അത് ഇപ്പോള്‍ 41 ആയി വര്‍ധിച്ചെന്നും സിന്ധ്യ പറഞ്ഞു.

