മനുഷ്യനില്‍ ബ്രെയിന്‍ ഇംപ്ലാന്റ് സ്ഥാപിച്ച് ചരിത്രം കുറിച്ച് ഇലോണ്‍ മസ്‌കിന്റെ ന്യൂറലിങ്ക് സ്റ്റാര്‍ട്ടപ്പ്. മസ്‌കാണ് ഇക്കാര്യം എക്സിലെ പോസ്റ്റിലൂടെ അറിയിച്ചത്.
‘ആദ്യത്തെ മനുഷ്യന് ഇന്നലെ ന്യൂറലിങ്കില്‍ നിന്ന് ഒരു ഇംപ്ലാന്റ് ലഭിച്ചു, അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു,’ മസ്‌ക് പോസ്റ്റില്‍ പറഞ്ഞു. മനുഷ്യരില്‍ ബ്രെയിന്‍ ഇംപ്ലാന്റുകള്‍ പരീക്ഷിക്കുന്നതിന് യുഎസ് ആരോഗ്യ വിഭാഗത്തിന്റെ അംഗീകാരം കഴിഞ്ഞ വര്‍ഷമാണ് സ്റ്റാര്‍ട്ടപ്പിന് ലഭിച്ചിരുന്നത്.
2016-ല്‍ സ്ഥാപിതമായ ന്യൂറോ ടെക്‌നോളജി കമ്പനിയായ ന്യൂറലിങ്ക് തലച്ചോറിനും കമ്പ്യൂട്ടറുകള്‍ക്കുമിടയില്‍ നേരിട്ടുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത്.
മനുഷ്യരില്‍ ബ്രെയിന്‍ ഇംപ്ലാന്റുകള്‍ പരീക്ഷിക്കുന്നതിന് യുഎസ് ആരോഗ്യ വിഭാഗത്തിന്റെ അംഗീകാരം കഴിഞ്ഞ വര്‍ഷമാണ് സ്റ്റാര്‍ട്ടപ്പിന് ലഭിച്ചിരുന്നത്
മനുഷ്യന്റെ കഴിവുകള്‍ വര്‍ധിപ്പിക്കുക, പാര്‍ക്കിന്‍സണ്‍സ് പോലുള്ള ന്യൂറോ വൈകല്യങ്ങള്‍ ചികിത്സിക്കുക എന്നതിനൊപ്പം മനുഷ്യരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തമ്മില്‍ ഒരു സഹജീവി ബന്ധം രൂപപ്പെടുത്തിയെടുക്കുക തുടങ്ങി വന്‍ ലക്ഷ്യങ്ങളാണ് ന്യൂറലിങ്കിനുള്ളത്.
ന്യൂറലിങ്കിന്റെ സാങ്കേതികവിദ്യ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ‘ലിങ്ക്’ എന്ന് വിളിക്കപ്പെടുന്ന ഒരു ഇംപ്ലാന്റിലൂടെയാണ്. അഞ്ച് നാണയങ്ങള്‍ അട്ടിയടുക്കുന്ന വലിപ്പമുള്ള ഈ ഉപകരണം ശസ്ത്രക്രിയയിലൂടെ മനുഷ്യ മസ്തിഷ്‌കത്തിനുള്ളില്‍ സ്ഥാപിക്കുകയാണ് ചെയ്യുക.
ഓസ്‌ട്രേലിയ ആസ്ഥാനമായ ഇംപ്ലാന്റ് ഡെവലപ്പറായ സിന്‍ക്രണുമായി ചേര്‍ന്നാണ് മസ്‌കിന്റെ ന്യൂറലിങ്ക് പ്രവര്‍ത്തിക്കുന്നത്.

