ഇടക്കാല ബജറ്റില്‍ ആശ്വാസത്തിന് വകയേറെ. ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റം വരുത്താതെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.
മാത്രമല്ല, പുതിയ സംരംഭങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുന്നു. പ്രത്യക്ഷ നികുതി (Income tax), പരോക്ഷ നികുതി (Indirect tax) എന്നിവയുടെ നിരക്കില്‍ മാറ്റമില്ല. സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപ പദ്ധതികള്‍ക്കും പ്രഖ്യാപിച്ചിരുന്ന നികുതിയിളവിന്റെ കാലാവധി 31.03.2024ല്‍ നിന്ന് 31.03.2025 വരെ നീട്ടി. ഇത് നവസംരംഭങ്ങളെ സംബന്ധിച്ച് ആശ്വാസകരമാണ്.
2010-2011 മുതല്‍ 2014-2015 വരെയുള്ള 10,000 രൂപ വരെയുള്ള തര്‍ക്ക വിധേയമായ ഔട്ട്സ്റ്റാന്‍ഡിംഗ് ഡിമാന്റ് പിന്‍വലിക്കുന്നതാണ്.

