വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖം മെയ് മാസത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. ദക്ഷിണേന്ത്യയുടെ വ്യാപാര ഭൂപടത്തെ മാറ്റിവരയ്ക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ചുരുങ്ങിയത് 2 പതിറ്റാണ്ടിന്റെയെങ്കിലും കാലതാമസമുണ്ടായി എന്നാല്‍ ഇനി സമയനഷ്ടം സംഭവിക്കരുത് എന്ന ദുഡനിശ്ചയത്തോടെയാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.
മുന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് വിഴിഞ്ഞത്ത് പുരോഗമിക്കുന്നത്. ആദ്യത്തേത് – തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ്. ബ്രേക്ക് വാട്ടര്‍, യാര്‍ഡ്, ബെര്‍ത്ത്, ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവയുടെയെല്ലാം നിര്‍മ്മാണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്.
അനുബന്ധ പശ്ചാത്തല സാകര്യങ്ങളുടെ വികസനമാണ്. റോഡ് -റെയില്‍ കണക്ടിവിറ്റി, വൈദ്യതി, കുടിവെള്ളം തുടങ്ങി എല്ലാ സാകര്യങ്ങളും ഉറപ്പാക്കണം. തുറമുഖ നിര്‍മ്മാണത്തിന് കരാറാകുന്ന തിന് ഏറെ മുമ്പുതന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നതുകൊണ്ട് അസാധാരണമായ വേഗത്തില്‍ എല്ലാ പ്രവൃത്തികളും പുരോഗമിക്കുന്നു. റെയില്‍വേ ലൈനിന്റെ കാര്യത്തിലും പുരോഗതിയുണ്ട്.
ലോകത്തെ ഏറ്റവും വലിയ മദര്‍ ഷിപ്പുകള്‍ തുറമുഖത്തടുക്കും. ട്രാന്‍സ്ഷിപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. റിക്കോര്‍ഡ് വേഗത്തില്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥാപിത ശേഷിയിലേക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരും.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ഇന്ത്യയി ആദ്യത്തെ ഡീപ് വാട്ടര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബും രണ്ടാമത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ടുമാണ്. അതിനാല്‍ വിഴിഞ്ഞം തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോട് കൂടി വികസനത്തിന്റെ അനന്തമായ സാധ്യതകളാണ് സംസ്ഥാനത്ത് തുറക്കപ്പെടുന്നത്.
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള തിരുവനന്തപുരത്തിന്റെ നിര്‍ദ്ദിഷ്ട ഓട്ടര്‍ റിംറോഡിന്റെയും വികസന ഇടനാഴിയുടെയും സമയ ബന്ധിതമായ നിര്‍മ്മാണം ഉറപ്പാക്കും. ആവശ്യമായ സ്ഥലം ലഭ്യമാക്കും.

