ഇന്ത്യയില്‍ തരംഗമായ വന്ദേ ഭാരത് ട്രെയിനുകള്‍ ഇനി വിദേശത്തേക്കും. വന്ദേഭാരത് ട്രെയിനുകള്‍ കയറ്റുമതി ചെയ്യാനുള്ള പദ്ധതിയിലാണ് റെയില്‍വേയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഏറ്റവും ശ്രദ്ധേയമായ ഇന്ത്യന്‍ ട്രെയിനിന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലി അടക്കം നിരവധി രാജ്യങ്ങളില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തിന് പുറമെ ട്രെയിനിനായി സ്വന്തം വര്‍ക്ക്ഷോപ്പുകളില്‍ നിരവധി ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷി വികസിപ്പിച്ചു വരികയാണ് റെയില്‍വേ. സ്വന്തമായി വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുക എന്ന വെല്ലുവിളി എഞ്ചിനീയര്‍മാര്‍ വളരെ നന്നായി ഏറ്റെടുത്തു. വരും വര്‍ഷങ്ങളില്‍ ഈ ട്രെയിന്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഏറ്റവും ശ്രദ്ധേയമായ ഇന്ത്യന്‍ ട്രെയിനിന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലി അടക്കം നിരവധി രാജ്യങ്ങളില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചിട്ടുണ്ട്
2024 ജനുവരി 31 വരെ, 82 വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

