ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവായി ഇന്ത്യ. ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്റെ (ഐസിഇഎ) കണക്കനുസരിച്ച് കഴിഞ്ഞ ഒരു ദശകത്തിനിടെ 2.45 ബില്യണ്‍ യൂണിറ്റ് മൊബൈല്‍ ഫോണുകളാണ് ഇന്ത്യ നിര്‍മ്മിച്ചത്. 2014-24 കാലഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്ന 2.5 ബില്യണ്‍ ഫോണുകളെന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചു.
രാജ്യത്ത് നിര്‍മിക്കുന്ന മൊബൈല്‍ ഫോണുകളുടെ 30% വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാവുന്ന നിലയിലേക്ക് ഇന്ത്യ വളര്‍ന്നിട്ടുണ്ട്. 2014-15 ല്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 1556 കോടി രൂപ മാത്രമായിരുന്നു. ഇന്ന് വ്യക്തിഗത ഉല്‍പ്പന്നമെന്ന നിലയില്‍ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ കയറ്റുമതി ഉല്‍പ്പന്നമായി മൊബൈല്‍ ഫോണുകള്‍ മാറിയിരിക്കുന്നു
2014 ല്‍ രാജ്യത്ത് ആവശ്യമായിരുന്ന മൊബൈല്‍ ഫോണുകളില്‍ 78% ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോള്‍ ആവശ്യമായ ഫോണുകളുടെ 97% ഇന്ത്യയില്‍ നിര്‍മിക്കുന്നു. 3% ഫോണുകള്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്.
2014-15 ല്‍ 18,900 കോടി രൂപയുടെ മൊബൈല്‍ ഫോണുകളാണ് ഇന്ത്യയില്‍ നിര്‍മിച്ചത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 4.1 ലക്ഷം കോടി രൂപ വിലമതിക്കുന്ന ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചു.
2030 ല്‍ 7 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്ക് വളരാനുള്ള ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ചയും കച്ചവടവും ആകും ഇന്ത്യക്ക് തുണയാകുകയെന്ന് ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്രൂ പറഞ്ഞു. രണ്ട് വിഭാഗത്തിലും മൊബൈല്‍ഫോണ്‍ ഉല്‍പ്പാദനം നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.































