Connect with us

Hi, what are you looking for?

News

മാംഗോ മെഡോസിന് ഐസിഎആര്‍-സിസിഎആര്‍ഐ പുരസ്‌കാരം സമ്മാനിച്ചു

മാംഗോ മെഡോസ് മാനേജിംഗ് ഡയറക്ടറായ എന്‍ കെ കുര്യന്‍ പനാജിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി

കേന്ദ്ര സര്‍ക്കാരിന്റെ, ഗോവ ആസ്ഥാനമായുള്ള കാര്‍ഷിക റിസര്‍ച്ച് സെന്ററായ ഐസിഎആര്‍-സിസിഎആര്‍ഐയുടെ സ്ഥാപന ദിനത്തില്‍, കേരളത്തിലെ ബഡോഡൈവേഴ്സിറ്റി പാര്‍ക്കായ മാംഗോ മെഡോസിന് പുരസ്‌കാരം നല്‍കി ആദരിച്ചു. മാംഗോ മെഡോസ് മാനേജിംഗ് ഡയറക്ടറായ എന്‍ കെ കുര്യന്‍ പനാജിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ഐസിഎആര്‍-സിസിഎആര്‍ഐ സെന്ററിന്റെ ഡയറക്ടറും പ്രമുഖ ശാസ്ത്രഞ്ജനുമായ ഡോ. പ്രവീണ്‍ കുമാര്‍, എഎസ്ആര്‍ബി ചെയര്‍മാന്‍ ഡോ. ഗുരുബച്ചന്‍ സിങ്ങ്, ഐഎസ്ആര്‍ഒ ബാംഗ്ളൂര്‍ കേന്ദ്രത്തിന്റെ കണ്‍ട്രോളറായ എന്‍ എസ് ഗോവിന്ദരാജു ഐഎഎസ്, സീനിയര്‍ ബോട്ടണി ശാസ്ത്രഞ്ജനും ഗോവ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായിരുന്ന, ഡോ. എം കെ ജനാര്‍ത്തനം, ഗോവ സംസ്ഥാനത്തെ കൃഷി, ഫിഷറീസ്, ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ഡയറക്ടര്‍മാര്‍, നബാര്‍ഡ് ചെയര്‍മാന്‍, ഈ വര്‍ഷം ഗോവയില്‍ നിന്ന് പദ്മശ്രീക്ക് തെരഞ്ഞെടുക്കപ്പെട്ട സന്‍ജയ് ആനന്ദ് പാട്ടീല്‍, ശാസ്ത്രജ്ഞരായ ഡോ. സോളമന്‍ രാജ് കുമാര്‍, ഡോ. ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യയിലെ 82 തീരദേശ ജില്ലകളിലെ വെറ്റിനറി, ഫിഷറീസ്, ഹോട്ടിക്കള്‍ച്ചര്‍, ബയോഡൈവേഴ്സിറ്റി എന്നിവയടങ്ങിയ അഗ്രിക്കള്‍ച്ചര്‍ മേഖലക്കും കര്‍ഷകര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐസിഎആര്‍-സിസിഎആര്‍ഐ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like