Connect with us

Hi, what are you looking for?

Business & Corporates

ഐഫോണിന് ക്യാമറ നിര്‍മിക്കാന്‍ ടൈറ്റനും മുരുഗപ്പയും! എന്താണ് ആപ്പിളിന്റെ തീരുമാനം?

നിലവില്‍ ക്യാമറ മൊഡ്യൂള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് ഇന്ത്യയിലെ ഫാക്ടറികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്

പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമാകുന്നതിന്റെ ഭാഗമായി ഐഫോണിന്റെ ക്യാമറ മൊഡ്യൂള്‍ നിര്‍മിക്കാന്‍ പുതിയ പങ്കാളികളെ അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി പല കമ്പനികളും ആപ്പിളിനെ സമീപിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റന്‍, ചെന്നൈ ആസ്ഥാനമായുള്ള മുരുഗപ്പ ഗ്രൂപ്പ് എന്നീ കമ്പനികളുമായുള്ള ആപ്പിളിന്റെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ ക്യാമറ മൊഡ്യൂള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് ഇന്ത്യയിലെ ഫാക്ടറികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരം നിര്‍മാണ ഘടകങ്ങള്‍ ലഭ്യമാക്കുകയെന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായിട്ടാണ് ആപ്പിളിന്റെ നീക്കം. വലിയൊരു അവസരമാണ് ഇന്ത്യന്‍ വിപണിക്ക് ഇതിലൂടെ ലഭിക്കുന്നത്. ടൈറ്റനും മുരുഗപ്പയ്ക്കും വിപുലമായ ഉത്പാദന സംവിധാനങ്ങളുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്‍ജിനിയറിംഗ് മുതല്‍ കൃഷിയും ഫിനാന്‍ഷ്യല്‍ സര്‍വീസും ഉള്‍പ്പെടുന്ന മുരുഗപ്പ ഗ്രൂപ്പില്‍ 73,000ത്തിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഐഫോണിന്റെ 50 ശതമാനം നിര്‍മാണ ഘടകങ്ങളും ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുകയെന്നതാണ് ആപ്പിളിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് ഇരുകമ്പനികളുമായി സഹകരണ വഴികള്‍ തേടുന്നത്. ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റയുടെ ഉടമസ്ഥതയി1ലുള്ള വിസ്‌ട്രോണ്‍ എന്നിങ്ങനെ മൂന്ന് കോണ്‍ട്രാക്ട് മാനുഫക്ചറിംഗ് കമ്പനികളാണ് ആപ്പിളിന് ഇന്ത്യയിലുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like