ഒരിടവേളയ്ക്ക് ശേഷം സുസ്ലോണ്‍ ഓഹരികളില്‍ മികച്ച മുന്നേറ്റം. വ്യാഴാഴ്ചത്തെ വ്യാപാര സെഷനില്‍ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡിന്റെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തി. മള്‍ട്ടിബാഗര്‍ സ്റ്റോക്ക് വീണ്ടും 50 രൂപ പിന്നിട്ടു.
സുസ്ലോണ്‍ എനര്‍ജിയുടെ ഓഹരികള്‍ 5 ശതമാനമായ അപ്പര്‍ സര്‍ക്യൂട്ട് പരിധിയില്‍ വ്യാഴാഴ്ച 51.34 രൂപയില്‍ എത്തി. ഇതോടെ മൊത്തം വിപണി മൂലധനം 70,000 കോടി രൂപയ്ക്ക് അടുത്തേക്കുയര്‍ന്നു. ബുധനാഴ്ചത്തെ വ്യാപാര സെഷനില്‍ 48.90 രൂപയിലായിരുന്നു ഓഹരി.
സുസ്ലോണ്‍ എനര്‍ജി ഓഹരികള്‍ 2024 ജൂണ്‍ 4 ന് 52.19 രൂപയിലെത്തിയിരുന്നു. 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഒരു വര്‍ഷം മുമ്പത്തെ 13.28 രൂപയായിരുന്നു ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്ക്. ഇതില്‍ നിന്ന് 285 ശതമാനത്തിലധികം മുന്നേറ്റമാണ് ഓഹരിക്കുണ്ടായിരിക്കുന്നത്. 2024 ല്‍ ഇതുവരെ സ്റ്റോക്ക് ഏകദേശം 35 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ വളര്‍ച്ച 18 ശതമാനമാണ്.
സുസ്ലോണ്‍ എനര്‍ജി ഓഹരികള്‍ 2024 ജൂണ്‍ 4 ന് 52.19 രൂപയിലെത്തിയിരുന്നു. 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്
മെയ് മാസത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ 1 കോടിയിലധികം ഇക്വിറ്റി ഷെയറുകള്‍ വാങ്ങിയ മൂന്ന് ഡസന്‍ ഓഹരികളില്‍ സുസ്ലോണ്‍ എനര്‍ജിയും ഉള്‍പ്പെടുന്നു. 2024 മെയ് വരെ കമ്പനിയുടെ 2,172 കോടി രൂപയുടെ ഓഹരികള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൈവശം വെച്ചിട്ടുണ്ട്.
പുനരുപയോഗ ഊര്‍ജ കമ്പനികളുടെ ആകര്‍ഷണീയത വര്‍ധിപ്പിച്ച സര്‍ക്കാര്‍ നയമാണ് സുസ്ലോണ്‍ എനര്‍ജിയുടെയും മുന്നേറ്റത്തിന് ആക്കം കൂട്ടുന്നത്. 2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം കൈവരിക്കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യം ഈ വ്യവസായത്തെ വിപണിയുടെ പ്രിയങ്കര മേഖലയാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ മേഖല 20.8 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും.

