Connect with us

Hi, what are you looking for?

Sports

ചരിത്രത്തില്‍ ഇതാദ്യം; പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യ ഹൗസ്; പ്രഖ്യാപനം നടത്തി റിലയന്‍സ്

ഇന്ത്യയുടെ ഒളിമ്പിക് മുന്നേറ്റം പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇന്ത്യ ഹൗസെന്ന് നിത എം അംബാനി

  • 2024 പാരീസ് ഒളിമ്പിക്സില്‍ ചരിത്രത്തിലെ ആദ്യ ഇന്ത്യാ ഹൗസ് പ്രഖ്യാപിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍
  • റിലയന്‍സ് ഫൗണ്ടേഷനും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ചേര്‍ന്നാണ് ഇന്ത്യ ഹൗസ് വിഭാവനം ചെയ്തിരിക്കുന്നത്

അടുത്ത മാസം നടക്കുന്ന ‘പാരീസ് 2024 ഒളിമ്പിക്‌സി’ല്‍ ചരിത്രപരമായ നിരവധി ആദ്യ സംഭവങ്ങള്‍ രേഖപ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളത് ഒളിമ്പിക് ഗെയിംസിലെ ആദ്യത്തെ കണ്ട്രി ഹൗസായിരിക്കും. ഇന്ത്യ ഹൗസെന്ന പേരില്‍ വിഭാവനം ചെയ്ത ഇത് ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആദ്യസംഭവമാണ്. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനു(ഐഒഎ)മായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി റിലയന്‍സ് ഫൗണ്ടേഷനാണ് ഇന്ത്യ ഹൗസ് വിഭാവനം ചെയ്തിരിക്കുന്നത്.

ടെക്‌നോളജിയിലും ഡിജിറ്റലൈസേഷനിലുമുള്ള പുരോഗതിയ്‌ക്കൊപ്പം ഇന്ത്യയുടെ ചരിത്രപരമായ ഭൂതകാലവും ഊര്‍ജ്ജസ്വലമായ വര്‍ത്തമാനവും ആവേശകരമായ ഭാവിയും പ്രദര്‍ശിപ്പിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന, രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക കായിക പൈതൃകത്തിന്റെ ആഘോഷമായിരിക്കും ഇന്ത്യാ ഹൗസ്. ലോകമെമ്പാടുമുള്ള കായികതാരങ്ങള്‍, വിശിഷ്ട വ്യക്തികള്‍, കായിക പ്രേമികള്‍ എന്നിവര്‍ക്കായി ഇന്ത്യാ ഹൗസിന്റെ വാതിലുകള്‍ തുറക്കാന്‍ തയ്യാറെടുക്കുമ്പോള്‍, അത് ഇന്ത്യന്‍ ധാര്‍മ്മികതയെ നിര്‍വചിക്കുന്ന ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും മികവിന്റെയും ആത്മാവിനെ ഉള്‍ക്കൊള്ളുന്നതായിരിക്കും.

‘പാരീസ് ഒളിമ്പിക്‌സില്‍ ചരിത്രത്തിലെ ആദ്യ ഇന്ത്യാ ഹൗസ് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷവും ആവേശവുമുണ്ട്. 40 വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഐഒസി സെഷന്‍ നമ്മുടെ ഒളിമ്പിക് യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. നമ്മുടെ കായികതാരങ്ങളെ ആദരിക്കാനും വിജയങ്ങള്‍ ആഘോഷിക്കാനും കഥകള്‍ പങ്കിടാനും ലോകത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാനുമുള്ള ഇടമായ ഇന്ത്യാ ഹൗസിന്റെ സമാരംഭത്തോടെ ഈ മുന്നേറ്റം തുടരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ ഐഒസി അംഗവും റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍പേഴ്സണുമായ നിത എം അംബാനി പറഞ്ഞു.

ഒളിമ്പിക്‌സ് മുന്നേറ്റം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള 1.4 ബില്യണ്‍ ഇന്ത്യക്കാരുടെ വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി ഇന്ത്യാ ഹൗസ് മാറുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും നിത അംബാനി കൂട്ടിച്ചേര്‍ത്തു.

‘റിലയന്‍സ് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഇന്ത്യാ ഹൗസ് പാരീസ് ഒളിമ്പിക്സിലെ ഇന്ത്യന്‍ ആരാധകരുടെയും കായികതാരങ്ങളുടെയും പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞു. കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഇന്ത്യയെ കുറിച്ച് കൂടുതല്‍ അറിയാനും ഒരു കായിക രാഷ്ട്രമെന്ന നിലയിലും ഒളിമ്പിക് പ്രസ്ഥാനത്തിലും നാം കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും ഇന്ത്യ ഹൗസ് പ്രതിഫലിപ്പിക്കും. ഈ സംരംഭത്തിനും ഇന്ത്യയുടെ ഒളിമ്പിക് പ്രസ്ഥാനത്തിനും നേതൃത്വം നല്‍കിയതിന് ഐഒസി അംഗം ശ്രീമതി നിത അംബാനിയോട് ഞാന്‍ നന്ദി പറയുന്നു.’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രതിഫലനം

ഐക്കണിക് പാര്‍ക്ക് ഡി ലാ വില്ലെറ്റില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഹൗസ്, നെതര്‍ലാന്‍ഡ്‌സ്, കാനഡ, ബ്രസീല്‍, ഒളിമ്പിക്സിന് ആഥിതേയത്വം വഹിക്കുന്ന ഫ്രാന്‍സ് എന്നിങ്ങനെയുള്ള രാജ്യങ്ങളുടേതുള്‍പ്പടെയുള്ള ലോകത്തെ 14 കണ്‍ട്രി ഹൗസുകളില്‍ ഒന്നായിരിക്കും. സംസ്‌കാരം മുതല്‍ കല, കായികം, യോഗ, കരകൗശലവസ്തുക്കള്‍, സംഗീതം, മറ്റ് പ്രകടനങ്ങള്‍ തുടങ്ങി പാചക ട്രീറ്റുകള്‍ വരെ ആരാധകര്‍ക്ക് ഇഴുകിച്ചേരാനുള്ള വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഇന്ത്യയുടെ വൈദഗ്ധ്യങ്ങളുടെയും അഭിലാഷങ്ങളുടെയും ഒരു നേര്‍ക്കാഴ്ച ലോകത്തിന് നല്‍കുമെന്നാണ് ഇന്ത്യാ ഹൗസ് വാഗ്ദാനം ചെയ്യുന്നത്.

ഹോം എവേ ഹോം

പങ്കെടുക്കുന്ന രാജ്യത്തെ അത്‌ലറ്റുകള്‍ക്ക് വീട്ടില്‍ നിന്ന് അകലെയായിരിക്കുമ്പോഴും അതിന്റെ അന്യതാബോധമില്ലാതെ പാരീസില്‍ തുടരാന്‍ ഇന്ത്യ ഹൗസ് അവസരമൊരുക്കുന്നു. ഇന്ത്യയുടെ വിജയങ്ങളും മെഡല്‍ വിജയങ്ങളുമെല്ലാം ഇവിടെയിരുന്ന് ആഘോഷമാക്കാം. സന്ദര്‍ശകര്‍ക്ക് കായിക ഇതിഹാസങ്ങളുമായി സംവദിക്കാനുള്ള ഇടവും ലഭിക്കും. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഇത് തുറന്നിരിക്കുന്നതിനാല്‍ ഇടപഴകുന്ന ഇവന്റുകളിലൂടെ സുഹൃത്തുക്കളുമായി പ്രധാന ഇവന്റുകള്‍ കണ്ടെത്താനുള്ള ലക്ഷ്യസ്ഥാനം കൂടിയാണിത്.

ഇന്ത്യയുടെ ഒളിമ്പിക്സ് യാത്രയുടെ ആഘോഷം

1920ല്‍ ഐഒഎയുടെ കീഴില്‍ ഇന്ത്യ ആദ്യമായി ഒളിമ്പിക് ഗെയിംസില്‍ പങ്കെടുത്തതിന്റെ 100 വര്‍ഷം സ്മരിക്കുക കൂടിയാണ് ഇന്ത്യാ ഹൗസ്. കായികലോകത്ത് അവഗണിക്കാനാകാത്ത ശക്തിയെന്ന നിലയിലുള്ള ഇന്ത്യയുടെ പരിണാമത്തെ ഇത് അടയാളപ്പെടുത്തുകയും ഒളിമ്പിക്‌സിനോടുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഭാവി ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹവും ശേഷിയും കൂടിയാണ് ഇന്ത്യ ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (IOA) പ്രധാന പങ്കാളിയായ റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപിച്ച ഇന്ത്യ ഹൗസ് ഇന്ത്യന്‍ കായികരംഗത്തെ ആഗോളതലത്തില്‍ ഉയര്‍ത്താനുള്ള കൂട്ടായ ശ്രമത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്.

ഗെയിമുകള്‍ക്കായുള്ള എക്സ്‌ക്ലൂസീവ് മീഡിയ റൈറ്റ്സ് ഹോള്‍ഡേഴ്സ് എന്ന നിലയില്‍, വയാകോം 18 ന്റെ ജിയോ സിനിമ, സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കുകളിലൂടെ ഒളിമ്പിക് ഗെയിംസ് പാരീസ് 2024-ന്റെ കവറേജ് നല്‍കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്