Connect with us

Hi, what are you looking for?

News

ഗെയിമുകള്‍ തല്‍ക്ഷണം; ഗൂഗിളുമായി കൈകോര്‍ത്ത് ജിയോ

ഗൂഗിളിന്റെ ഗെയിംസ്നാക്സുമായി കൈകോര്‍ത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഗെയിമിങ് പ്ലാറ്റ്ഫോമായ ജിയോഗെയിംസ്

ഇന്ത്യയിലെ മുന്‍നിര ഗെയിമിങ് പ്ലാറ്റ്ഫോമായ ജിയോ ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ ഗെയിംസ്നാക്സുമായി കൈകോര്‍ക്കുന്നു. ജിയോഗെയിംസ് ആപ്പിലും ജിയോ സെറ്റ്ടോപ് ബോക്സിലും ഗെയിംസ് സ്നാക്സ് ഇന്റഗ്രേറ്റ് ചെയ്യപ്പെടുകയാണ് ഇതോടെ.

ജിയോ ഗെയിംസ് ഉപയോക്താക്കള്‍ക്ക് ഡെയ്‌ലി സുഡോകു, ഓം നോം റണ്‍, ട്രാഫിക് ടോം എന്നിവയുള്‍പ്പെടെ എട്ട് ജനപ്രിയ എച്ച്ടിഎംഎല്‍5 ഗെയിമുകളുടെ പ്രാരംഭ റോള്‍ഔട്ട് ആസ്വദിക്കാനാകും, ജിയോ ഗെയിമിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ ആഴ്ചതോറും പുതിയ ഗെയിമുകള്‍ ചേര്‍ക്കുകയും ഉടന്‍ തന്നെ ജിയോ സെറ്റ്-ടോപ്പ് ബോക്സുകളില്‍ ലോഞ്ച് ചെയ്യുകയും ചെയ്യും.

ആന്‍ഡ്രോയിഡ് ഫോണുകളിലെ ജിയോ ഗെയിംസ് ആപ്പ് ഹോംപേജില്‍ നിന്ന് ഗെയിമുകളിലേക്ക് എളുപ്പത്തില്‍ ആക്‌സസ് ഉള്ള എല്ലാ ജിയോ ഗെയിംസ് ഉപയോക്താക്കള്‍ക്കും ഗെയിംസ്‌നാക്ക് ഗെയിമുകള്‍ സൗജന്യമായി ലഭ്യമാകും. MyJio, JioTV എന്നിവയിലെ ജിയോ ഗെയിംസ് മിനി-ആപ്പുകളിലും ഗെയിംസ്നാക്ക് ഗെയിമുകള്‍ പ്ലേ ചെയ്യാന്‍ സാധിക്കും.

കുറഞ്ഞ മെമ്മറിയുള്ള ഉപകരണങ്ങള്‍ക്കും വ്യത്യസ്ത നെറ്റ്വര്‍ക്ക് അവസ്ഥകള്‍ക്കും അനുയോജ്യമായ ഭാരം കുറഞ്ഞതും വേഗത്തില്‍ ലോഡ്ചെയ്യുന്നതുമായ എച്ച്ടിഎംഎല്‍5 ഗെയിമുകളാണ് ഗുഗിള്‍ ഗെയിംസ്നാക്സ് വാഗ്ദാനം ചെയ്യുന്നത്. ഈ സഹകരണം ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഗെയിമിംഗ് അനുഭവം സമ്പന്നമാക്കാന്‍ ലക്ഷ്യമിടുന്നു, ഇന്‍സ്റ്റാളേഷന്റെ ആവശ്യമില്ലാതെ തന്നെ വൈവിധ്യമാര്‍ന്ന കാഷ്വല്‍ ഗെയിമുകളിലേക്ക് തടസ്സമില്ലാത്ത ആക്‌സസ് നല്‍കുന്നു-റിലയന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആഗോളതലത്തില്‍ ഗെയിമിങ് പ്രേമികള്‍ക്ക് വേണ്ടി വിവിധ വിഭാഗങ്ങളിലായി 100-ലധികം ഗെയിമുകള്‍ ഗെയിംസ്നാക്സ് വാഗ്ദാനം ചെയ്യുന്നു. വൈവിധ്യമാര്‍ന്നതും ആസ്വാദ്യകരവുമായ ഗെയിമിങ് അനുഭവങ്ങള്‍ നല്‍കിക്കൊണ്ട്, ഇന്ത്യയുടെ പ്രധാന ഗെയിമിങ് ഹബ് ആകാനുള്ള ജിയോ ഗെയിമുകളുടെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ് പുതിയ കൈകോര്‍ക്കല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like