Connect with us

Hi, what are you looking for?

News

കോഴി വില താഴേക്ക്; കര്‍ഷകന്‍ കെണിയില്‍

ഒരു കിലോക്ക് ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 100 മുതല്‍ 110 രൂപ വരെയാണ് വില. നേരത്തെ 200 മുതല്‍ 260 രൂപ വരെയായിരുന്നു വില. സമീപകാലത്തെ ഏറ്റവും കുറഞ്ഞ കോഴി വിലയാണിത്

സംസ്ഥാനത്ത് ബ്രോയിലര്‍ കോഴിയിറച്ചിയുടെ വില കുത്തനെ കുറഞ്ഞു. ഒരു കിലോക്ക് ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 100 മുതല്‍ 110 രൂപ വരെയാണ് വില. നേരത്തെ 200 മുതല്‍ 260 രൂപ വരെയായിരുന്നു വില. സമീപകാലത്തെ ഏറ്റവും കുറഞ്ഞ കോഴി വിലയാണിത്.

പ്രാദേശിക ഉല്‍പ്പാദനം കൂടിയതും തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിയിറച്ചിയുടെ വരവ് കൂടിയതുമാണ് വില കുറയാന്‍ കാരണം. സംസ്ഥാനത്തെ കര്‍ഷകരെ ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഇടിഞ്ഞതോടെ കോഴി വില്‍പ്പനയും ഇരട്ടിയായി. വരും ദിവസങ്ങളില്‍ വില ഇനിയും കുറയുമെന്നാണ് വ്യാപാരികള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ കോഴി വിലയിലുണ്ടായ വര്‍ധനയെത്തുടര്‍ന്നു ഫാമുകളില്‍ വന്‍തോതില്‍ കോഴി വളര്‍ത്തല്‍ നടന്നിരുന്നു. ഇവര്‍ക്കെല്ലാം വിലയിലുണ്ടായ ഇടിവ് വന്‍ തിരിച്ചടിയായിട്ടുണ്ട്. 60 മുതല്‍ 65 രൂപക്കാണ് ഫാമുകളില്‍നിന്ന് ഏജന്റുമാര്‍ കോഴികളെ വാങ്ങുന്നത്. ഒരു കോഴിയെ വളര്‍ത്തി വിപണിയിലെത്തിക്കാന്‍ കര്‍ഷകന് 90 മുതല്‍ 110 രൂപ വരെ ചെലവ് വരുന്നുണ്ട്. ഫാമുകളില്‍ കിലോക്ക് 130 മുതല്‍ 140 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like