Connect with us

Hi, what are you looking for?

Business & Corporates

ന്യൂജെന്‍ സിഇഒമാര്‍ക്ക് വേണ്ട 4 ഗുണങ്ങള്‍ !

കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്

കോര്‍പ്പറേറ്റ് ലോകത്തിന് ഏറെ സുപരിചിതമായ ഒരു പദമാണ് ചീഫ് എക്‌സിക്യു്ട്ടീവ് ഓഫീസര്‍ (സിഇഒ). സിഇഒ എന്നാല്‍ ഒരു സ്ഥാപനത്തിന്റെ മുഖമാണ്. സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, സിഇഒ പ്രതിനിദാനം ചെയ്യുന്നത് ഒരു ബിസിനസ് ആശയത്തിന്റെ വ്യക്തിത്വവും പ്രവര്‍ത്തനക്ഷമതയുമാണ്. കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്. ഹാര്‍ഡ്വര്‍ക്കിനെക്കാള്‍ ഏറെ സ്മാര്‍ട്ട് വര്‍ക്ക് വിജയം കാണുന്ന ഇക്കാലഘട്ടത്തില്‍ മികച്ച സിഇഒമാര്‍ക്ക് വേണ്ടാതായി അംഗീകരിക്കപ്പെട്ട 7 ഗുണങ്ങള്‍ ഇവയാണ്…

മത്സരാധിഷ്ഠിതമായ ഈ ലോകത്ത് ബിസിനസ് വിജയം കൈവരിക്കണമെങ്കില്‍ രാപ്പകല്‍ ഇല്ലാതെ കഷ്ട്ടപ്പെട്ടത് കൊണ്ട് മാത്രം കാര്യമായില്ല. ഹാര്‍ഡ് വര്‍ക്കിന്റെ കാലം കഴിഞ്ഞു. ഇനിയങ്ങോട്ട് വിപണി പിടിക്കുന്നത് സ്മാര്‍ട്ട് വര്‍ക്ക് ചിന്തകളാണ്. അതിനാല്‍ സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ക്ക് മാറിയകാലഘട്ടത്തിനനുസൃതമായ ചിന്തകളും പ്രവര്‍ത്തികളും അനിവാര്യമാണ്.

1. മുന്‍പേ പോയവര്‍ നല്‍കിയ അറിവ്

അച്ചടക്കത്തോടെയുള്ള സമീപനമാണ് ഒരു സിഇഒയുടെ വിജയം.സിഇഒ സ്ഥാനം കിട്ടിയ ഉടനെ ഒരു രാത്രികൊണ്ട് സ്ഥാപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെടുക്കാം എന്ന ചിന്ത വേണ്ട. തനിക്ക് മുന്‍പ് സിഇഒ സ്ഥാനത്ത് ഇരുന്ന വ്യക്തിയുടെ ഔദ്യോഗികമായ അനുഭവങ്ങളില്‍ നിന്നും സ്ഥപനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ മനസിലാക്കാനും തുടര്‍ന്നുള്ള ഭരണ പ്രവര്‍ത്തനങ്ങളില്‍ തെറ്റുകള്‍ വരുത്താതിരിക്കാനുമുള്ള കഴിവുണ്ടാകണം. ഇതിനുള്ള ക്ഷമ വളര്‍ത്തിയെടുക്കുക എന്നതാണ് ഏറ്റവും അനിവാര്യം. ഏതൊരു തീരുമാനം കൈകൊള്ളുന്നതിന് മുന്‍പും പലവട്ടം ആലോചിക്കണം.മാനേജ്‌മെന്റിന്റെ താല്‍പര്യങ്ങള്‍, ജീവനക്കാരുടെ ആവശ്യങ്ങള്‍, ഉപഭോക്താക്കളുടെ സംതൃപ്തി തുടങ്ങിയ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാവണം തീരുമാനങ്ങള്‍ എടുക്കേണ്ടത്.

2. ദ പവര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍

സിഇഒ എന്നാല്‍ ഒരു സ്ഥാപനത്തിന്റെ നട്ടെല്ലാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേതൃത്വം നല്‍കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അതിനാല്‍ മാനേജ്‌മെന്റിനോടും സഹപ്രവര്‍ത്തകരോടും ഉപഭോക്താക്കളോടുമെല്ലാം ഇടപെടുന്നതിനായി മികച്ച നേതൃപാഠവം ആവശ്യമാണ്. കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ആണ് ഇവിടുത്തെ താരം. തുറന്ന സംഭാഷണം, വ്യക്തമായ തീരുമാനങ്ങള്‍, ഉറച്ച വാക്കുകള്‍ എന്നിവ ഒരു മികച്ച സിഇഒക്ക് അനിവാര്യമായ ഘടകമാണ്.മാത്രമല്ല, സന്ദര്‍ഭത്തിനനുസൃതമായി കാര്യങ്ങള്‍ നിറവേറ്റുന്നതിനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ഒരു സിഇഒക്ക് കഴിയണം.

3. ചുറ്റിലും പാഠങ്ങള്‍

മാനേജ്‌മെന്റ് കോളെജുകളില്‍ നിന്നും നേടിയ അറിവ് മാത്രമല്ല ഒരു നല്ല സിഇഒയുടെ ശക്തി. വിദേശ സര്‍വകലാശാലകളില്‍ നിന്നും നേടിയ ഉയര്‍ന്ന ബിരുദം വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ ഒരു അലങ്കാരം മാത്രമായി മാറിയേക്കാം. സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന സിഇഒ സ്ഥാപനത്തിലെ അന്തരീക്ഷം നന്നായി പഠിച്ചിരിക്കണം.

ടോപ് ലെവല്‍ മാനേജ്‌മെന്റില്‍ ഉള്ള വ്യക്തികള്‍, അവര്‍ക്ക് സ്ഥാപനത്തോടുള്ള മനോഭാവം എന്നിവ അറിഞ്ഞിരിക്കണം. സര്‍വ്വകലാശാലകളില്‍ നിന്നും നേടിയ ഉയര്‍ന്ന ബിരുദം പോലെ തന്നെ പ്രധാനമാണ് അനുഭവസമ്പത്തിലൂടെ ആര്‍ജിച്ച കഴിവെന്ന് മനസിലാക്കണം. സ്ഥാപനത്തിലെ മുന്‍നിരക്കാരായ ആളുകളുമായി തുറന്ന സംഭാഷണങ്ങള്‍ നടത്തുന്നത് ഇന്റേണല്‍ പൊളിറ്റിക്‌സ് പോലുള്ള അവസ്ഥകള്‍ മനസിലാക്കാന്‍ സഹായിക്കും.

4. വേണം നല്ല ബന്ധങ്ങള്‍

പല സിഇഓമാര്‍ക്കും പരാജയം സംഭവിക്കുന്നത് ഇവിടെയാണ്. സ്ഥാപനത്തിന്റെ ദീഘകാലാടിസ്ഥാനത്തിലുള്ള ഒരു വികസനമാണ് ലക്ഷ്യമെങ്കില്‍ മികച്ച ബിസിനസ്, വ്യക്തി ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്താനും കഴിയണം. ജീവനക്കാര്‍ക്കിടയിലും ഉപഭോക്താക്കള്‍ക്കിടയിലും സ്വീകാര്യനായ ഒരു സിഇഒ ഒരു സ്ഥാപനത്തിന്റെ വിജയമാണ്.

വ്യക്തിപരമായും പ്രൊഫഷണല്‍ പരമായും ബന്ധങ്ങള്‍ സൂക്ഷിക്കുക. പരിചയപ്പെടുന്ന ഓരോ വ്യക്തികളെയും മുഖവിലക്കെടുക്കുക. ഓരോ ബന്ധങ്ങളിലും പരമാവധി പോസിറ്റിവ് ആയിരിക്കുക. തുറന്ന സംഭാഷണത്തിലൂടെ മറ്റുള്ളവരെ ഉത്തേജിപ്പിക്കാനും പോസിറ്റിവിറ്റി നിലനിര്‍ത്താനും കഴിഞ്ഞാല്‍ അത് വ്യക്തിപരമായും ഔദ്യോഗികപരമായുമുള്ള വിജയമായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like