ബ്രാന്‍ഡിനെ നിര്‍വചിക്കുമ്പോള്‍ പലപ്പോഴും വരുന്ന അബദ്ധമാണ് ലോഗോയും പേരും ചേര്‍ന്നാല്‍ ബ്രാന്‍ഡ് ആയി എന്ന് നിര്‍വചിക്കപ്പെടുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ ഒരു ധാരണയാണ്. നിങ്ങളുടെ ബ്രാന്‍ഡിനെ വിപണിയില്‍ സവിശേഷമായി നിലനിര്‍ത്താന്‍ മാറ്റ് ചില ഘടകങ്ങള്‍ കൂടി അനിവാര്യമാണ്. കോളിറ്റി, പൊസിഷനിംഗ്, റീപൊസിഷനിംഗ്, ബാലന്‍സ്ഡ് കമ്മ്യൂണിക്കേഷന്‍, ഇന്റേണല്‍ മാര്‍ക്കറ്റിംഗ്, അഡ്വെര്‍ടൈസിംഗ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഒരു ബ്രാന്‍ഡ് പൂര്‍ണമാകുകയുള്ളൂ.
ഗുണനിലവാരത്തില്‍ വീഴ്ചപറ്റിയാല്‍ ആളുകള്‍ വിപണിയിലെ സമാനമായ ഉല്‍പ്പന്നങ്ങള്‍ തേടി പോകും. അതിനാല്‍ ബ്രാന്‍ഡിംഗില്‍ എന്നും മുന്‍ഗണന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്നതിനായിരിക്കണം. അത് പോലെ തന്നെ പ്രധാനമാണ് ബ്രാന്‍ഡിനെ എവിടെ പൊസിഷന്‍ ചെയ്യുന്നു എന്നത്. വിപണി നന്നായി പഠിച്ചശേഷം മാത്രം ചെയ്യേണ്ട കാര്യമാണിത്. ഉപഭോക്താക്കള്‍, അവരുടെ പ്രായപരിധി, പര്‍ച്ചേസിംഗ് പവര്‍ എന്നിവ ഈ ഘട്ടത്തില്‍ വിലയിരുത്തണം. ഏതെല്ലാം ഔട്ട് ലെറ്റുകള്‍ മുഖാന്തിരം ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തണം എന്നതും പ്രധാനമാണ്.
ബ്രാന്‍ഡ് എന്താണ് ഉദ്ദേശിക്കുന്നത് എന്നത് കൃത്യമായി ഉപഭോക്താക്കളിലേക്ക് സംവേദനം ചെയ്യപ്പെടണം. ആശയവിനിമയത്തില്‍ വരുന്ന പാളിച്ചകള്‍ ബ്രാന്‍ഡിന്റെ മൂല്യത്തെ ബാധിക്കും. പായ്‌ക്കേജിംഗ് മുതല്‍ ജീവനക്കാരും സപ്ലയര്‍മാരുമായുള്ള ഇടപെടല്‍ വരെയുള്ള കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള മോശപ്പെട്ട അനുഭവം ഉണ്ടാകുകയാണെങ്കില്‍ താമസം കൂടാതെ അത് പരിഹരിക്കുവാന്‍ കഴിയണം, അതിനു പ്രാപ്തമായ കസ്റ്റമര്‍ കെയര്‍ വിഭാഗത്തെ വികസിപ്പിച്ചെടുക്കുക എന്നതും ബ്രാന്‍ഡിംഗിന്റെ ഭാഗമാണ്.
വില്‍പ്പനക്ക് എത്തിക്കുന്ന ഉല്‍പ്പന്നം ചെറുതോ വലുതോ ആകട്ടെ, ഉപഭോക്താക്കള്‍ ചെലവിടുന്ന പണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ബ്രാന്‍ഡ് ഏറ്റെടുക്കണം. മറ്റുളളവര്‍ക്ക് ഒരിക്കലും പകര്‍ത്താന്‍ സാധിക്കാത്ത, എന്നാല്‍ നിരവധിയാളുകള്‍ മാതൃകയാക്കും വിധമായിരിക്കണം ബ്രാന്‍ഡിനെ പൊസിഷന്‍ ചെയ്യേണ്ടത്.
അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, നാമകരണം, ലോഗോ ഡിസൈനിംഗ് എന്നിവ ബ്രാന്‍ഡിന്റെ ഭാഗമായി തന്നെ മുന്നോട്ട് കൊണ്ട് പോകേണ്ട കാര്യങ്ങളാണ്. ലോഗോ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒന്നാകണം. ‘ബ്രാന്‍ഡിംഗ്’ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു ‘ബ്രാന്‍ഡിന്റെ’ ഇന്‍ട്രിന്‍സിക് വാല്യു അഥവാ അതിന്റെ ‘ബ്രാന്‍ഡ് വാല്യു’ വര്‍ധിപ്പിക്കുന്നതിനു കാരണമാകുന്നു.
സംരംഭകന്‍ സ്വയമൊരു ബ്രാന്‍ഡായി മാറുക
ബ്രാന്‍ഡിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ബ്രാന്‍ഡ് ഉടമയുടെ ഇമേജ് വര്‍ധിപ്പിക്കുക എന്നതും ബ്രാന്‍ഡ് ഉടമ സ്വയമൊരു ബ്രാന്‍ഡായി മാറാന്‍ ശ്രമിക്കുക. ഇതിന്റെ ഏറ്റവും കൂടുതല്‍ സഹ്‌റയ്ക്കുക സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമാണ്. സമൂഹത്തോട് അടുത്ത നില്‍ക്കുകയും ആവശ്യമായ കാര്യങ്ങളില്‍ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്യണം. എന്നാല്‍ സമൂഹം ഒന്നടങ്കം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ വികാരപരമായി പ്രതികരിക്കുക എന്നത് സ്വയം ഒരു ബ്രാന്‍ഡ് ആയി മാറാന്‍ ശ്രമിക്കുന്ന സംരംഭകനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല.
കാരണം ഉപഭോക്താക്കള്‍ പല സ്വഭാവത്തില്‍പ്പെട്ട, പല കാഴ്ചപ്പാടുകള്‍ ഉള്ള വ്യക്തികള്‍ ആയിരിക്കും. അതിനാല്‍ ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ ദോഷം ചെയ്യും. മ്പനിയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ എഴുതുക, സാമൂഹ്യ പ്രാധാന്യമുള്ള പരിപാടികളുടെ ഭാഗമാക്കുക, കോണ്‍ഫറന്‍സുകള്‍, നെറ്റ്വര്‍ക്കിംഗ് സാധ്യമാകുന്ന പൊതു ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ പേഴ്‌സണല്‍ ബ്രാന്‍ഡ് ഇമേജ് വളര്‍ത്തിയെടുക്കാം.

