താങ്ങാവുന്ന വിലയില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ നിര്‍മിച്ച് വിപണിയെ പിടിച്ചുകുലുക്കാന്‍ ഇലോണ്‍ മസ്‌ക്ക്. ഇന്ത്യയില്‍ 5 ലക്ഷം ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്ന ഫാക്റ്ററി നിര്‍മിക്കാനാണ് മസ്‌ക്കിന്റെ ടെസ്ല പദ്ധതിയിടുന്നത്. ഇനി ഒരു ടെസ്ല കാറിന്റെ വില അറിയണ്ടേ…വെറും 20 ലക്ഷം രൂപ. ഇതോടെ ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ വലിയ മല്‍സരം വരുമെന്ന് തീര്‍ച്ച.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്കുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടെസ്ലയുടെ ഇന്ത്യന്‍ എന്‍ട്രിയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ തകൃതിയായത്.
മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ടെസ്ലയുടെ പ്രതിനിധികളും ഇന്ത്യയുടെ പ്രതിനിധികളും ഇന്ത്യയില്‍ ഇതിന്റെ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായുള്ള ചര്‍ച്ചകളും നടന്നു. ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും നികുതി ഇളവുകളും എല്ലാം ചര്‍ച്ചാവിഷയമായി.
രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ എണ്ണം ഗണ്യമായി കൂട്ടാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യയിലെ വ്യാവസായിക പ്രമുഖരുമായും ടെസ്ല ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടന്ന സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് സംഘടിപ്പിച്ച കൂട്ടായ്മയില്‍ അവരുടെ തന്നെ സപ്ലൈയര്‍മാരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള താത്പര്യവും ടെസ്ല അറിയിച്ചിരുന്നു. ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാനും ടെസ്ലയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ എണ്ണം ഗണ്യമായി കൂട്ടാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ തന്നെ ടെസ്ല ഉള്‍പ്പടെയുള്ള വന്‍കിട ഓട്ടോ കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള താല്‍പ്പര്യം കൂടിവരികയാണ്. മലിനീകരണം കുറച്ച്, ഫോസില്‍ ഇന്ധനങ്ങളെ വലിയ തോതില്‍ ആശ്രയിക്കേണ്ട സാഹചര്യം ഇല്ലാതാക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇതിന്റെ ഭാഗമായാണ് ടെസ്ല ഉള്‍പ്പടെയുള്ള ഇല്ക്ട്രിക് കാര്‍ കമ്പനികളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നത്.
ടാറ്റയും മാരുതിയും എംജിയുമെല്ലാം ടെസ്ലയുടെ എന്‍ട്രിയോടെ വിയര്‍ക്കുമെന്നത് തീര്‍ച്ച.

The Profit is a multi-media business news outlet.
