2026 ഓടെ ചെറുകാറുകള്‍ ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. ഇരുചക്രവാഹനങ്ങളും ആദ്യമായി കാര്‍ വാങ്ങുന്നവരും കൂടുതല്‍ ആഗ്രഹങ്ങളുള്ളവരായി മാറിയെന്നും ഇടത്തരം കാറുകളിലേക്കും എസ്യുവികളിലേക്കും നീങ്ങുകയാണെന്നുമുള്ള വാദം അദ്ദേഹം തള്ളി.
എന്‍ട്രി ലെവലിലുള്ള ഉപഭോക്താക്കളുടെ വരുമാനം വര്‍ദ്ധിക്കുകയും സ്‌കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ സ്വയം നവീകരിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ ചെറുകാറുകളുടെ വില്‍പ്പന വീണ്ടും ഉയരുമെന്ന് ഭാര്‍ഗവ പറയുന്നു.
ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നവര്‍ വിപണിയില്‍ തിരിച്ചെത്തുകയും അവര്‍ ഒടുവില്‍ ചെറിയ കാറുകളിലേക്ക് മാറുകയും ചെയ്യും. ആവശ്യത്തിന് പണം കൈയിലില്ലാത്തവര്‍ തുടക്കത്തില്‍ തന്നെ എസ്യുവിയിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് കാര്‍ വില്‍പ്പനയാണുണ്ടായത്. എസ്യുവികളുടെ കുതിപ്പ് രാജ്യത്ത് ദൃശ്യമായി. അതേസമയം ചെറുകാറുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായി.
എന്‍ട്രി ലെവലിലുള്ള ഉപഭോക്താക്കളുടെ വരുമാനം വര്‍ദ്ധിക്കുകയും സ്‌കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ സ്വയം നവീകരിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ ചെറുകാറുകളുടെ വില്‍പ്പന വീണ്ടും ഉയരുമെന്ന് ഭാര്‍ഗവ പറയുന്നു.
ഇന്‍പുട്ട് ചെലവുകള്‍, ഇന്‍ഷുറന്‍സ് ചാര്‍ജുകള്‍, റോഡ് നികുതികള്‍, സുരക്ഷ, മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം എന്നിവ ചെറുകാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും വില വര്‍ധിപ്പിച്ചു. ഇത് ഡിമാന്‍ഡിനെ ബാധിച്ചു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ചെറിയ കാറുകളുടെ വില്‍പ്പന 12 ശതമാനമാണ് കുറഞ്ഞത്. യാത്രാ വാഹന വില്‍പ്പന 8.7 ശതമാനവും വര്‍ധിച്ചു.
കല്‍ക്കരിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാറുകള്‍ ചാര്‍ജ് ചെയ്യുന്നതെങ്കില്‍, അത് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സഹായിക്കില്ലെന്ന് ഭാര്‍ഗവ പറഞ്ഞു. മലിനീകരണം കുറയ്ക്കാന്‍ ജൈവ ഇന്ധനം, എഥനോള്‍, സിഎന്‍ജി തുടങ്ങിയവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

