ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍. അതിന്റെ ഭാഗമായാണ് ഇ വിറ്റാര വിപണിയില്‍ എത്തുന്നത്. ഇറ്റലിയിലെ മിലാന്‍ ഓട്ടോ ഷോയിലാണ് ഇ-വിറ്റാര അവതരിപ്പിച്ചിരിക്കുന്നത്. സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിക്ക് പുറമെ ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലുമെത്തും. അടുത്ത വര്‍ഷം പകുതിയോടെ വാഹനം ഉപയോക്താക്കളിലെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ ടാറ്റ നെക്സോണ്‍ ഇവി, ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര എക്സ്.യു.വി 400, എം.ജി ഇസഡ്എസ് ഇവി, ഹ്യൂണ്ടായ് ക്രെറ്റ ഇവി എന്നീ മോഡലുകള്‍ക്ക് കനത്ത മത്സരം നല്‍കാന്‍ ഇ-വിറ്റാരക്ക് കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യകള്‍ അടങ്ങിയ ഇക്കോ ഫ്രണ്ട്ലി എസ്.യു.വി – അല്ലെങ്കില്‍ ഇമോഷണല്‍ വെര്‍സറ്റൈല്‍ ക്രൂസര്‍ എന്നാണ് കമ്പനി പുതിയ മോഡലിന് പേരിട്ടിരിക്കുന്നത്. 18 ഇഞ്ച്, 19 ഇഞ്ച് എന്നിങ്ങനെ രണ്ട് വീല്‍ അളവുകളില്‍ വാഹനം ലഭ്യമാകും. 4,275 എം.എം നീളവും 1,800 എം.എം വീതിയും 1,635 എം.എം ഉയരവുമുള്ള വിറ്റാരയില്‍ 2,700 എം.എം വീല്‍ബേസും നല്‍കിയിരിക്കുന്നു. 180 എം.എം ഗ്രൗണ്ട് ക്ലിയറന്‍സ് ഏത് ദുര്‍ഘട പാതയും അനായാസം കയറാന്‍ സഹായിക്കും.ഡ്യൂവല്‍ ടോണ്‍ ഡാഷ് ബോര്‍ഡ്, ഇരട്ട ഡിസ്പ്ലേ തുടങ്ങിയ പ്രത്യേകതകളും വിറ്റാരയുടെ ഉള്ളിലുണ്ട്. മുന്‍ ഫെന്‍ഡറില്‍ തന്നെയാണ് ചാര്‍ജിംഗ് പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
49 കിലോവാട്ട് അവര്‍ ശേഷിയുള്ള സിംഗിള്‍ മോട്ടോര്‍ 142 എച്ച്.പി (106 കിലോ വാട്ട് ) കരുത്തും 189 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇനി ഫോര്‍വീല്‍ ഡ്രൈവ് സാധ്യമാകുന്ന രീതിയില്‍ 61 കിലോവാട്ട് അവറിന്റെ മറ്റൊരു മോട്ടോറിലും വണ്ടി തയ്യാറാണ്. 181 എച്ച്.പി (135 കിലോ വാട്ട്) കരുത്തും 300 എന്‍.എം ടോര്‍ക്കും നല്‍കാന്‍ കഴിയുന്ന മോട്ടോര്‍ ആണിത്. ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, സിംഗിള്‍ സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, സൈഡ് കര്‍ട്ടണ്‍ എയര്‍ബാഗ്, ഹീറ്റഡ് മിററുകള്‍, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്. വൈവൈ8 (YY 8) എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന വാഹനം നിലവിലുള്ള ഒരു മോഡലിനെയും അടിസ്ഥാനമാക്കി നിര്‍മിച്ചതല്ല.
അതേസമയം വാഹനത്തിന്റെ വില, റേഞ്ച് തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ സുസുക്കി പുറത്തുവിട്ടിട്ടില്ല. 61 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററിക്ക് ഒറ്റച്ചാര്‍ജില്‍ ചുരുങ്ങിയത് 500 കിലോമീറ്ററെങ്കിലും ഓടാന്‍ കഴിയുമെന്നാണ് കരുതുന്നത്. 49 കിലോവാട്ട് അവര്‍ മോഡലിന് 20 ലക്ഷം രൂപ (എക്സ് ഷോറൂം വില) മുതല്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 61 കിലോവാട്ട് അവര്‍ മോഡലിന് 30 ലക്ഷം രൂപ (എക്സ്ഷോറൂം വില) വിലയുണ്ടാകും

