ലോകത്തെ തന്നെ ആദ്യത്തെ സിഎന്‍ജി ബൈക്ക് ഇന്ത്യയില്‍ ലോഞ്ചിന് തയാറായി. ബജാജ് ഓട്ടോ തയാറാക്കിയിരിക്കുന്ന സിഎന്‍ജി ബൈക്ക് വരുന്ന പാദത്തില്‍ ലോഞ്ച് ചെയ്യും. കണക്കുകൂട്ടിയതിലും നേരത്തെ തന്നെ ബൈക്ക് ലോഞ്ച് ചെയ്യാനാവുമെന്ന് ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് പറഞ്ഞു.
100 സിസി, 125 സിസി, 150-160 സിസി ബൈക്കുകളാണ് ബജാജ് ലോഞ്ച് ചെയ്യാനൊരുങ്ങുന്നത്. സിഎന്‍ജിക്കൊപ്പം പെട്രോള്‍ ടാങ്കുകളും ഈ ബൈക്കുകളില്‍ ഉണ്ടാകും. മൈലേജിനെപ്പറ്റി ആകുലരായ ഉപഭോക്താക്കളെയാകും ബജാജിന്റെ സിഎന്‍ജി ബൈക്ക് ലക്ഷ്യമിടുക.
സിഎന്‍ജിക്കൊപ്പം പെട്രോള്‍ ടാങ്കുകളും ഈ ബൈക്കുകളില്‍ ഉണ്ടാകും. മൈലേജിനെപ്പറ്റി ആകുലരായ ഉപഭോക്താക്കളെയാകും ബജാജിന്റെ സിഎന്‍ജി ബൈക്ക് ലക്ഷ്യമിടുക
പെട്രോള്‍ ഇരുചക്ര വാഹനങ്ങളേക്കാള്‍ ഉയര്‍ന്ന വിലയാകും ബജാജിന്റെ സിഎന്‍ജി ബൈക്കുകള്‍ക്ക്. ഉയര്‍ന്ന ഉല്‍പ്പാദന ചെലവാണ് ഇതിന് കാരണം. സര്‍ക്കാരില്‍ നിന്ന് ഇളവുകള്‍ കമ്പനി പ്രതീക്ഷിക്കുന്നു. സിഎന്‍ജി ബൈക്കുകളുടെ ജിഎസ്ടി 12 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് ബജാജ് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ബജാജിന് ആത്മവിശ്വാസം ഏകുന്നത് മുച്ചക്ര വാഹന വിഭാഗത്തില്‍ സിഎന്‍ജി കൊണ്ടുവന്ന മികച്ച പരിവര്‍ത്തനമാണ്. 2020 ല്‍ 25% മാത്രമായിരുന്നു ത്രീവീലര്‍ വിഭാഗത്തില്‍ സിഎന്‍ജി വാഹനങ്ങള്‍. ഇപ്പോള്‍ മുച്ചക്ര വാഹനങ്ങളില്‍ 60% സിഎന്‍ജിയാണ്. 2020ല്‍ 2000 സിഎന്‍ജി ഫില്ലിംഗ് സ്റ്റേഷനുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഈ വര്‍ഷം അവസാനത്തോടെ സിഎന്‍ജി സ്റ്റേഷനുകളുടെ എണ്ണം 8000 ലേക്ക് എത്തും.

