Connect with us

Hi, what are you looking for?

Auto

യൂറോപ്യന്‍ വിപണിയിലേക്ക് കടക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ്!

നിലവില്‍ ഇവര്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ 48 രാജ്യങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹന കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് അടുത്തവര്‍ഷത്തിന്റെ രണ്ടാം പകുതി മുതല്‍ യൂറോപ്പിലേക്കും യുകെ വിപണിയിലേക്കും പ്രവേശിക്കാന്‍ പദ്ധതിയിടുന്നു. നിലവില്‍ ഇവര്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ 48 രാജ്യങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ‘ഹീറോ മോട്ടോകോര്‍പ്പ് ഒരു വിശ്വസ്ത ആഗോള നേതാവായി തുടരുന്നു. ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിശ്വാസ്യതയ്ക്കും പ്രതിരോധശേഷിക്കും പേരുകേട്ടതാണ്. യൂറോപ്പിലേക്കും യുകെയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമ്പോള്‍ കമ്പനിയുടെ അടിത്തറ വ്യാപകമാവുകയാണ്’, ഹീറോ മോട്ടോകോര്‍പ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പവന്‍ മുഞ്ജല്‍ പറഞ്ഞു.

പെല്‍പി ഇന്റര്‍നാഷണല്‍ ആയിരിക്കും കമ്പനിയുടെ ഇറ്റലിയിലെ വിതരണക്കാര്‍. ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി വിപണിയിലെത്തിക്കും. തുടര്‍ന്ന്, ഉയര്‍ന്ന ശേഷിയുള്ള പ്രീമിയം ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍ (ഐസിഇ) മോട്ടോര്‍സൈക്കിളുകളിലേക്ക് ശ്രേണി വികസിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. കമ്പനിയുടെ നിലവിലുള്ളതും പുതിയതുമായ ഉല്‍പ്പന്ന ശ്രേണി യൂറോപ്യന്‍ വിപണികളുടെ നിലവിലെയും ഭാവിയിലെയും ആവശ്യകതകള്‍ നിറവേറ്റുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് പറഞ്ഞു.

സ്പെയിനിലെ പങ്കാളികളായ നോറിയ മോട്ടോസ് എസ്എല്‍യുവുമായി കമ്പനി നേരത്തെ വാണിജ്യ കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നു. ആഗോള പ്രേക്ഷകരെ മനസ്സില്‍ വെച്ചാണ് വിഡ ഇസഡ് വികസിപ്പിച്ചതെന്ന് ഹീറോ മോട്ടോകോര്‍പ്പ് പറഞ്ഞു. പെര്‍മനന്റ് മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോര്‍ (പിഎംഎസ്എം) ഡ്രൈവ് ട്രെയിനുമായാണ് വിഡ ഇസഡ് വരുന്നത്. ഇത് കാര്യക്ഷമത, കുറഞ്ഞ അറ്റകുറ്റപ്പണി, പ്രകടനം എന്നിവയുടെ മികച്ച സംയോജനം വാഗ്ദാനം ചെയ്യുന്നു, കമ്പനി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌