ഇറാം ഹോള്‍ഡിംഗ്സിന്റെ ഉപവിഭാഗമായ ഇറാം മോട്ടോഴ്സിന്റെ 29ാം ടച്ച്പോയന്റ് തൃശൂര്‍ കൊരട്ടിയില്‍ ആരംഭിച്ചു. മഹീന്ദ്രയുടെ വാഹനങ്ങളുടെ വിശാലമായ ശ്രേണി കൊരട്ടിയിലെ മഹീന്ദ്ര സ്മാര്‍ട്ട് സോണില്‍ ലഭ്യമാവും.
വളര്‍ച്ചാപാതയില്‍ നിര്‍ണായക നാഴികക്കല്ലാണ് കൊരട്ടിയിലെ മഹീന്ദ്ര സ്മാര്‍ട്ട് സോണെന്ന് കമ്പനി പറയുന്നു. കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള ഇറാം മോട്ടോഴ്സിന്റെ പ്രസിബദ്ധതയുടെ തെളിവാണ് ഈ ടച്ച്പോയന്റ്. ഒരു ലക്ഷത്തിലേറെ വരുന്ന ഉപഭോക്തൃ അടിത്തറയുമായി വാഹനപ്രേമികളുടെ വിശ്വാസ്യതയുടെ പങ്കാളികളായി ഇറാം മോട്ടോഴ്സ് മാറിയിരിക്കുന്നെന്ന് കമ്പനി പറഞ്ഞു.
‘നിലവില്‍ 1500 അംഗങ്ങളാണ് ഞങ്ങളുടെ ടീമിലുള്ളത്. വടക്കന്‍ കേരളത്തില്‍ മഹീന്ദ്ര ടച്ച് പോയന്റുകള്‍ വ്യാപിപ്പിക്കുന്നതിനനുസരിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്ന തൊഴില്‍ശക്തിയുടെ ആവശ്യമനുസരിച്ച് ആളുകളെ പരിശീലിപ്പിക്കാനും ഇന്‍ഡസ്ട്രിയെ പിന്തുണയ്ക്കാനും ഞങ്ങള്‍ സ്‌കില്‍ ട്രെയിനിംഗ് സെന്ററും ആരംഭിച്ചിട്ടുണ്ട്,’ ഇറാം ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
ഉപഭോക്തൃ സംതൃപ്തിക്കും മേന്‍മയ്ക്കായുമുള്ള ഞങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് ഈ നാഴികക്കല്ലെന്ന് ഇറാം മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടറായ പി എ കബീര്‍ അഹമ്മദ് പറഞ്ഞു. ഈ വര്‍ഷം തന്നെ ഏതാനും മഹീന്ദ്ര ടച്ച് പോയന്റുകള്‍ കൂടി കേരളത്തില്‍ തുറക്കുമെന്ന് ഇറാം മോട്ടോഴ്സ് സിഇഒ അശോക് കുമാര്‍ വ്യക്തമാക്കി.

