ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഇറങ്ങി തിരിച്ച ടാറ്റക്ക് തിരിച്ചടിയാകുമോ ? കഴിഞ്ഞ ആറ് മാസമായി ടാറ്റയുടെ ഇവി വില്‍പ്പനയും താഴോട്ടാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ടാറ്റ ഇവി വില്‍പ്പന 14 ശതമാനമാണ് കുറഞ്ഞത്. കര പറ്റാനുള്ള പല ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ബാസ് സിസ്റ്റം നടപ്പിലാക്കി ബാറ്ററിക്ക് വില കുറയ്ക്കുന്നത്
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം കുറവുണ്ടായി. സെപ്റ്റംബറില്‍ 23 ശതമാനമാണ് വില്‍പ്പന കുറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 6,050 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഇത്തവണ 4,680 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിക്കാനായത്.
ബാസ് പദ്ധതി നടപ്പിലാക്കിയാല്‍ ഓരോ മോഡലിനും 2-3.5 ലക്ഷം രൂപ വരെ കുറയുമെന്നാണ് പ്രതീക്ഷ. ബാറ്ററിയുടെ കാലാവധി സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരമാകുന്നതോടെ കൂടുതല്‍ ഉപയോക്താക്കള്‍ ഇ.വി സ്വന്തമാക്കുമെന്നും കരുതുന്നു.

