നഷ്ടപ്രതാപം വീണ്ടു പിടിക്കാനുള്ള ശ്രമത്തില്‍ വിജയം കൊണ്ടിരിക്കുകയാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാറെന്ന പദവി തിരിച്ചു പിടിച്ചിരിക്കുകയാണ് സ്വിഫ്റ്റ്. മെയ് മാസം തുടക്കത്തില്‍ പുറത്തിറങ്ങിയ സ്വിഫ്റ്റ് മെയ് മാസത്തിലെ തന്നെ വില്‍പനയില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യന്‍ വിപണിയില്‍ 19,393 സ്വിഫ്റ്റ് കാറുകളാണ് മെയ് മാസത്തില്‍ വിറ്റത്. ടാറ്റ പഞ്ചിന്റെ വില്പനയെയാണ് സ്വിഫ്റ്റ് പിന്നിലാക്കിയിരിക്കുന്നത്. ടാറ്റ പഞ്ച് 18,949 എണ്ണമാണ് മെയ് മാസത്തില്‍ വിറ്റത്. മാര്‍ച്ചില്‍ 17,547 യൂണിറ്റുകള്‍ വിറ്റ പഞ്ച് ഏപ്രിലില്‍ 19,158 യൂണിറ്റുകള്‍ വിറ്റിരുന്നു.
പഞ്ചിന്റെ വില്‍പനയിലെ ഇടിവും സ്വിഫ്റ്റിനെ ഒന്നാം സ്ഥാനത്തേക്കെത്താന്‍ സഹായിച്ച ഘടകമാണ്. മെയ് ഒമ്പതിന് പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ വില 6.49 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. സ്വിഫ്റ്റിന്റെ പുതിയ വകഭേദം വില്പന ഇനിയും വര്ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. ഏറ്റവും ഉയര്‍ന്ന വകഭേദത്തിന് 9.5 ലക്ഷം വില വരും. ഇന്ത്യന്‍ ഉപഭോക്താക്കളെ പ്രധാനമായും ആകര്‍ഷിക്കുന്ന ഇന്ധന ക്ഷമതയാണ് സ്വിഫ്റ്റിന്റെ മുഖമുദ്ര. ലിറ്ററിന് 25.75 കിമിയാണ് സ്വിഫ്റ്റിന്റെ ഇന്ധനക്ഷമത. എതിരാളികളേക്കാളും പഴയ സ്വിഫ്റ്റിനേക്കാളും ഏറെ മികച്ചതാണിത്. സ്വിഫ്റ്റിന്റെ പുതിയ zസീരീസ് ത്രീ സിലിണ്ടര്‍ എന്‍ജിന്‍ പഴയതിനെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമമാണ്.
എന്നിരുന്നാലും ടാറ്റ പഞ്ച് തന്നെയാണ് സ്വിഫ്റ്റിന്റെ ഇന്ത്യയിലെ പ്രധാന എതിരാളി. 6.13 ലക്ഷം മുതല്‍ 10.23 ലക്ഷം വരെയാണ് ICE പഞ്ചിന്റെ വില. മാത്രമല്ല ടാറ്റ മോട്ടോഴ്സ് പഞ്ച് ഇവിയും പുറത്തിറക്കിയിട്ടുണ്ട് എന്നത് വെല്ലുവിളിയാണ്. 10.99 ലക്ഷം മുതല്‍ 15.49 ലക്ഷം വരെയാണ് ഇവിയുടെ വില വരുന്നത്.

