ഏറ്റവും കുറഞ്ഞ ചെലവില്‍ സ്വന്തം വാഹനത്തില്‍ യാത്രകള്‍ എങ്ങനെ മനോഹരമാക്കാം എന്ന് ചിന്തിക്കുന്നവര്‍ക്കായി ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ സ്‌കൂട്ടര്‍ എത്തുന്നു. ദിവസവും കുതിച്ചു കയറുന്ന പെട്രോള്‍-ഡീസല്‍ വില പുച്ഛിച്ചു തള്ളിക്കൊണ്ടാണ് ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ വിപണിയില്‍ ഇടം പിടിക്കുന്നത്.
കൃത്യസമയത്ത് ഓഫീസിലെത്താന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുകളിലെ ഇടിയും തല്ലും കൊള്ളാന്‍ വയ്യാത്തവര്‍ ഉദ്ദേശിച്ചാണ് ഈ കിടിലന്‍ വണ്ടിയുടെ വരവ്. വാഹനത്തിന്റെ പ്രധാന ആകര്‍ഷണീയത ഇന്ധനക്ഷമതയാണ്. കുറഞ്ഞ സമയത്തില്‍ ചാര്‍ജ് ചെയ്ത് കൂടുതല്‍ ദൂരം താണ്ടാനാകുന്ന ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ സ്‌കൂട്ടറിന് 50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെലവ് 10 രൂപക്ക് താഴെ മാത്രമാണ് വരിക.
ദിവസേന 60-70 കിമീ യാത്ര ചെയ്യുന്നവര്‍ക്കു വേണ്ടിയുള്ളതാണ് ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ-സ്‌കൂട്ടര്‍. മാര്‍ക്കറ്റിംഗ് ഫീല്‍ഡ് വര്‍ക്ക്, ഫുഡ് ഡെലിവറി, കൊറിയര്‍ തുടങ്ങിയ മേഖലകളില്‍ ജോലി നോക്കുന്നവര്‍ക്ക് സ്മാര്‍ട് ഫീച്ചറുകളേക്കാള്‍ ആവശ്യം മൈലേജ് ആണ്. അവര്‍ക്കും പരിഗണിക്കാവുന്ന മോഡല്‍, തികച്ചും ഉപകാരപ്രദമാകുന്ന മാതൃകയിലാണ് വാഹനത്തിന്റെ നിര്‍മാണം.

