ഒരേ ദിവസം രണ്ട കരുത്തുറ്റ മോഡല്‍ ബൈക്കുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് പള്‍സര്‍. ഇക്കുറി യുവാക്കളെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. പള്‍സര്‍ NS160, NS200 എന്നീ ബൈക്ക് മോഡലുകളുടെ പുതുക്കിയ പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്.

1.46 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ബജാജ് പള്‍സര്‍ NS160 പുറത്തിറക്കിയിരിക്കുന്നത്. 1.55 ലക്ഷം രൂപയാണ് പള്‍സര്‍ NS200 മോഡലിന്റെ എക്‌സ് ഷോറൂം വില. NS200 ല്‍ പുതിയ എല്‍ഇഡി ലൈറ്റ്, ലൈറ്റ്നിംഗ് ബോള്‍ട്ട് ആകൃതിയിലുള്ള പുതിയ ഡിആര്‍എല്‍ സറൗണ്ടിംഗുകള്‍, സ്മാര്‍ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള പുതിയ സ്‌ക്രീന്‍ എന്നിവയും ഉണ്ട്. ഫോണിലേക്ക് വരുന്ന സുപ്രധാന നോട്ടിഫിക്കേഷനുകളും മറ്റ് വിവരങ്ങളും സ്‌ക്രീനില്‍ എത്തും എന്നതാണ് പ്രധാന ആകര്‍ഷണീയത.
അതെ സമയം NS200 റൈഡര്‍ക്ക് കോള്‍, എസ്എംഎസ് നോട്ടിഫിക്കേഷനുകളും മറ്റും എടുക്കാന്‍ സഹായിക്കുന്നു. ബജാജ് ബൈക്കുകളില്‍ ആദ്യമായി ടോണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും ഈ മോഡലുകളിലാണ്.
17.03 bhp പവറും 14.6 Nm ടോര്‍ക്കും നല്‍കുന്ന 160 സിസി സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ തന്നെയാണ് പുതിയ പള്‍സര്‍ NS160 ബൈക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍് അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ഈ മോഡല്‍ എത്തുക. പള്‍സര്‍ NS200 ബൈക്കിന്റെ 199 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 24.13 bhp പവറും 18.74 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ പള്‍സര്‍ NS 160 ടിവിഎസ് അപ്പാച്ചെ RTR160 4V, ഹീറോ എക്സ്ട്രീം 160R 4V എന്നിവയുടെ എതിരാളിയാകും.

