മെച്ചപ്പെട്ട ഒരു സേവിങ്‌സ് പദ്ധതിയാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍. മികച്ച പലിശ ഉറപ്പാണെങ്കില്‍ നിക്ഷേപത്തിനായി ഈ മാര്‍ഗം തെരെഞ്ഞെടുക്കുന്നവര്‍ നിരവധിയാണ്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലും സ്ഥിര നിക്ഷേപം ലഭ്യമാണ്. രാജ്യത്തെ പ്രധാന ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ഇന്ത്യ ഈ സാധ്യത മുന്നില്‍ കണ്ടാണ് പുതിയ സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിസ്ച്ചിരിക്കുന്നത്.
666 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി. 2 കോടി രൂപ വരെയുള്ള തുക ഇത് പ്രകാരം നിക്ഷേപിക്കാം. പലിശ നിരക്ക് സാധാരണ പൗരന്മാര്‍ക്ക് 7.3 ശതമാനം പലിശയാണ് ബാങ്ക് ഉറപ്പ് പറയുന്നത്. അതേ സമയം മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.8 ശതമാനം പലിശ ലഭിക്കും. എന്നാല്‍ 80 വയസിന് മുകളില്‍ പ്രായമുള്ള, സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍മാര്‍ക്ക് 666 ദിവസത്തേക്ക് 2 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 7.95 ശതമാനം പലിശ ലഭിക്കും. നിലവില്‍ ലഭ്യമാക്കുന്നതില്‍ വാക്ള്‍ചേട്ടവും മികച്ച നിരക്കാണ് ഇത്.
ലോണ്‍ ലഭിക്കും എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. 666 ദിവസത്തെ കാലാവധിയുള്ള പുതിയ സ്ഥിര നിക്ഷേപ പദ്ധതിയില്‍ അംഗങ്ങളാവുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സ്ഥിര നിക്ഷേപത്തിന് മുകളില്‍ വായ്പയെടുക്കാം. ആവശ്യമെങ്കില്‍ സ്ഥിര നിക്ഷേപം നേരത്തെ പിന്‍വലിക്കുകയും ചെയ്യാം. സ്ഥിര നിക്ഷേം നടത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖ സന്ദര്‍ശിച്ചാല്‍ മതി. അതോടൊപ്പം ബാങ്ക് ഓഫ് ഇന്ത്യയുടെ ഓമ്‌നി നിയോ ആപ്പ് ഉപയോഗിച്ചും സ്ഥിര നിക്ഷേപം നടത്താന്‍ സാധിക്കും. അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കാം.

