തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്ക്‌സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനത്തില്‍ കുതിപ്പ്. മുന്‍വര്‍ഷത്തേക്കാള്‍ 38.06 ശതമാനം വളര്‍ച്ചയോടെ 1,070.08 കോടി രൂപയുടെ ലാഭം ഉറപ്പിച്ചു. 2022-23ല്‍ ലാഭം 775.09 കോടി രൂപയായിരുന്നു.
മൊത്തം ബിസിനസ് 1.82 ലക്ഷം കോടി രൂപയെന്ന പുതിയ ഉയരത്തിലും ഇക്കഴിഞ്ഞവര്‍ഷമെത്തി. മൊത്തം വായ്പകള്‍ 11.56 ശതമാനം ഉയര്‍ന്ന് 80,426 കോടി രൂപയും റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ 9.07 ശതമാനം വര്‍ധിച്ച് 97,743 കോടി രൂപയായി.
കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 8.16 ശതമാനം മെച്ചപ്പെട്ട് 32,693 കോടി രൂപയുമായി. അതേസമയം, കാസ അനുപാതം (CASA Ratio) 32.98 ശതമാനത്തില്‍ നിന്ന് 0.90 ശതമാനം താഴ്ന്ന് 32.08 ശതമാനത്തി.

