Connect with us

Hi, what are you looking for?

Banking & Finance

പിരാമല്‍ ഫിനാന്‍സ് സ്വര്‍ണ പണയ, സൂക്ഷ്മ വായ്പ മേഖലകളിലേക്ക്

റിയല്‍ എസ്റ്റേറ്റിന്റെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് മാതൃകയില്‍ നിന്നുള്ള മാറ്റത്തെ സൂചിപ്പിക്കുന്നതാണ് തന്ത്രപരമായ ഈ നീക്കം. ശാഖകളുടെ എണ്ണം 600 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്

പിരാമല്‍ ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജെയ്റാം ശ്രീധരന്‍

പിരാമല്‍ എന്റര്‍പ്രൈസസിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ പിരാമല്‍ ഫിനാന്‍സ് നടപ്പ് സാമ്പത്തിക വര്‍ഷം പരമ്പരാഗത സ്വര്‍ണ്ണ വായ്പ ബിസിനസ്സ്, അണ്‍സെക്വേര്‍ഡ് മൈക്രോഫിനാന്‍സ് വായ്പ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. റിയല്‍ എസ്റ്റേറ്റിന്റെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് മാതൃകയില്‍ നിന്നുള്ള മാറ്റത്തെ സൂചിപ്പിക്കുന്നതാണ് തന്ത്രപരമായ ഈ നീക്കം. ശാഖകളുടെ എണ്ണം 600 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്.

2028 സാമ്പത്തിക വര്‍ഷത്തോടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1.2-1.3 ലക്ഷം കോടിയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതില്‍ 70 ശതമാനം ചെറുകിട വായ്പകളായിരിക്കും. 10 ലക്ഷം രൂപയില്‍ താഴെയുള്ള ചെറിയ വായ്പകള്‍ വിപുലമാക്കാനും പിരാമല്‍ ഫിനാന്‍സ് ലക്ഷ്യമിടുന്നു. ചെറിയ കടകളോ വസ്തുക്കളോ ഈടായി വാങ്ങിയാവും വായ്പ നല്‍കുക.

കമ്പനിക്ക് 25 സംസ്ഥാനങ്ങളില്‍ 625 ജില്ലകളിലായി 470 ശാഖകളാണുള്ളത്. 2025 സാമ്പത്തിക വര്‍ഷം 100 ശാഖകള്‍ കൂടി ആരംഭിക്കും. ചെറുപട്ടണങ്ങളിലും വന്‍ പട്ടണങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളിലും ആയിരിക്കും പുതിയ ശാഖകള്‍.

സ്വര്‍ണ പണയവും മൈക്രോ ബിസിനസ്സ് വായ്പകളും ഉടന്‍ ആരംഭിക്കുമെന്നു പിരാമല്‍ ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജെയ്റാം ശ്രീധരന്‍ പറഞ്ഞു. റിസ്‌ക് കൂടുതലുള്ള മേഖലകളാണ് ഇവയെങ്കിലും അതിനായുള്ള അണ്ടര്‍റൈറ്റിങ് ശേഷി തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌