റെക്കോഡ് ലാഭം നേടി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. 2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 302.33 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുന്‍ വര്‍ഷത്തെ 54.73 കോടി രൂപയില്‍ നിന്ന് 452 ശതമാനമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. അവസാന പാദത്തില്‍ 101.38 കോടി രൂപയാണ് അറ്റാദായം. മൂന്നാം പാദത്തില്‍ ഇതേകാലയളവില്‍ 37.41 കോടി രൂപയായിരുന്നു ഇത്.
വായ്പകള്‍ ഉള്‍പ്പെടെയുള്ള ബാങ്കിന്റെ മൊത്തം ബിസിനസ് 23.22 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 30,996.89 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 25,155.76 കോടി രൂപയായിരുന്നു ഇത്. പ്രവര്‍ത്തന വരുമാനം 81.70 ശതമാനം വര്‍ധിച്ച് 491.85 കോടി രൂപയില്‍ നിന്നും 893.71 കോടി രൂപയിലുമെത്തി. 1,836.34 കോടി രൂപയാണ് വാര്‍ഷിക അറ്റ പലിശ വരുമാനം. മുന്‍ വര്‍ഷത്തെ 1,147.14 കോടി രൂപയില്‍ നിന്നും 60.08 ശതമാനമാണ് വര്‍ധന.
സുസ്ഥിരതയോടുള്ള പ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ ലാഭം കുതിച്ചുയര്‍ന്നത് മുന്നിലുള്ള അവസരങ്ങളുടെ തെളിവാണെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. ഈ ഫലം ഞങ്ങളുടെ വായ്പാ ഉപഭോക്താക്കളുടെ തിരിച്ചടവു ശേഷിയെ പ്രതിഫലിപ്പിക്കുന്നുണ്ട്. നിരവധി പേരുടെ ജീവിതത്തില്‍, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം.
The Profit is a multi-media business news outlet.































