Connect with us

Hi, what are you looking for?

Banking & Finance

130 പുതിയ ശാഖകള്‍ തുറക്കാന്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്, 30.8% വളര്‍ച്ച

30.58 ശതമാനം വളര്‍ച്ച നേടി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം 130 പുതിയ ശാഖകള്‍ തുറക്കും

2022-23 സാമ്പത്തിക വര്‍ഷം 544.44 കോടി രുപ മൊത്ത വരുമാനം നേടി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്. അറ്റാദായത്തില്‍ 52 ശതമാനം വര്‍ധന നേടാന്‍ കമ്പനിക്കായി. നികുതിക്ക് മുമ്പുള്ള ലാഭം 81.77 കോടി രൂപയാണ്. സ്ഥാപനം മാനേജ് ചെയ്യുന്ന ആസ്തി മുന്‍ സാമ്പത്തിക വര്‍ഷത്തെ 2498.60 കോടി രൂപയില്‍നിന്ന് 30.58 ശതമാനം വളര്‍ച്ചയോടെ 3262.78 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഈ കാലയളവിലെ അറ്റ നിഷ്‌ക്രിയ ആസ്തി 0.37 ശതമാനമാണ്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തുടനീളം 130ലധികം പുതിയ ശാഖകള്‍ തുറന്ന് 1,000ലധികം ശാഖകള്‍ എന്ന നാഴികക്കല്ലിലെത്താനും കമ്പനി ലക്ഷ്യമിടുന്നു

തങ്ങളുടെ കാഴ്ചപ്പാടിനും ദൗത്യത്തിനും അനുസൃതമായാണ് കഴിഞ്ഞ നാല് വര്‍ഷത്തെ വളര്‍ച്ച. വളര്‍ച്ചയില്‍ 135 ശതമാനം എന്ന ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നതില്‍ സന്തോഷമുണ്ട്. മുത്തൂറ്റ് മിനിയുടെ റേറ്റിംഗ് സ്ഥിരതയോടെ ഓരോ വര്‍ഷവും മെച്ചപ്പെട്ടുവരികയാണ്. ശക്തമായ അടിത്തറയുള്ള കമ്പനി വരും മാസങ്ങളില്‍ മികച്ച വളര്‍ച്ച നേടും-മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തുടനീളം 130ലധികം പുതിയ ശാഖകള്‍ തുറന്ന് 1,000ലധികം ശാഖകള്‍ എന്ന നാഴികക്കല്ലിലെത്താനും കമ്പനി ലക്ഷ്യമിടുന്നു. ഓരോ ശാഖയും ശരാശരി 5 കോടി രൂപയുടെ ആസ്തി മാനേജ് ചെയ്ത് മൊത്തം മാനേജ് ചെയ്യുന്ന ആസ്തി 5000 കോടി രൂപയിലേക്ക് എത്തിക്കാനാണ് പദ്ധതി. ഉപഭോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ‘മൈ മുത്തൂറ്റ് ആപ്പ് ‘ കമ്പനി പുറത്തിറക്കുമെന്ന് മുത്തൂറ്റ് മിനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ഇ മത്തായി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like